കൊച്ചി: അണ്ടര്‍-17 ലോകകപ്പില്‍ കൊച്ചിയിലെ അവസാന മത്സരത്തില്‍ ഇറാനെ തോല്‍പ്പിച്ച് സ്പാനിഷ് പട സെമിയില്‍ കടന്നു. ഏഷ്യയുടെ ഏക പ്രതീക്ഷയായ ഇറാനെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചാണ് സ്പാനിഷ് യുവനിര കൊച്ചിയില്‍ വിജയമാഘോഷിച്ചത്. ബുധനാഴ്ച്ച നവി മുംബൈയില്‍ നടക്കുന്ന സെമിഫൈനലില്‍ സ്‌പെയിന്‍ മലിയെ നേരിടും. 

അട്ടിമറി പ്രതീക്ഷിച്ചെത്തിയ ഇറാന്റെ സ്വപ്നങ്ങള്‍ക്ക് 13-ാം മിനിറ്റില്‍ തന്നെ ആബേല്‍ റൂയിസിലൂടെ സ്പെയിന്‍ ആദ്യ പ്രഹരമേല്‍പ്പിച്ചു. ആദ്യ പകുതിവരെ ഒരു ഗോളില്‍ ഒതുങ്ങിനിന്നെങ്കിലും 60, 67 മിനിറ്റുകളില്‍ രണ്ടു ഗോളുകള്‍ കൂടി നേടി സ്പെയിന്‍ ഇറാന്റെ സര്‍വ്വ സ്വപ്നങ്ങളും തകര്‍ത്തു. സെര്‍ജിയോ ഗോമസും ഫെറാന്‍ ടോറസുമായിരുന്നു ഗോള്‍സ്‌കോറര്‍മാര്‍. 

69-ാം മിനിറ്റില്‍ മുഹമ്മദ് ഖാദിരിക്ക് പകരക്കാരനായിയെത്തിയ സയീദ് കരീമിയാണ് ഒരു ക്ലോസ്റേഞ്ച് ഷോട്ടിലൂടെ ഇറാനായി ഒരു ഗോള്‍ തിരിച്ചടിച്ചു. പക്ഷേ പിന്നീട് ഇറാനെ ഗോള്‍ നേടാന്‍ അനുവദിക്കാതെ സ്‌പെയിന്‍ സെമിയിലേക്ക് മുന്നേറുകയായിരുന്നു. 

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് മുമ്പില്‍ നിന്നുള്ള ദൃശ്യങ്ങള്‍...

IRAN-SPAIN

തത്സമയ വിവരണം..

മത്സരത്തിന് കിക്കോഫ്

11' സ്‌പെയിനിന്റെ മാറ്റെ മൊറെയുടെ ബോക്‌സിന് പുറത്ത്‌നിന്നുള്ള ഒരു ഷോട്ട്..പുറത്തേക്ക്‌

ball14' ഗോള്‍...സ്‌പെയിന്‍ ആബേല്‍ റൂയിസിലൂടെ ആദ്യ ഗോള്‍ നേടി....

ആബേല്‍ റൂയിസിന്റെ ഇടത് മൂലയില്‍ നിന്നുള്ള ഷോട്ടാണ് ലക്ഷ്യം കണ്ടത്‌

yellow40' സ്‌പെയിനിന്റെ അന്റോണിയോ ബ്ലാന്‍കോയ്ക്ക് മഞ്ഞ കാര്‍ഡ്

 
42' ഇറാന്റെ മുഹമ്മഗ് ഘാദെരിക്ക് മഞ്ഞ

ആദ്യ പകുതി പിന്നിട്ടു.

രണ്ടാം പകുതിക്ക് തുടക്കം...

47'ഇറാന്റെ അല്ലഹ്യാര്‍ സയ്യാദിന്റെ മുന്നേറ്റം ലക്ഷ്യം കാണാതെ പോയി

ball60' സ്‌പെയിന്‍ രണ്ടാം ഗോള്‍ നേടി....

സെര്‍ജിയോ ഗോമസാണ് ഫെറാന്‍ ടോറസിന്റെ പാസില്‍ നിന്ന് ലക്ഷ്യം കണ്ടത്‌

മുഹമ്മദ് ഘാദെരിക്ക് പകരം ഇറാന്‍ സയീദ് കരിമിയെ ഇറക്കി

ball67'വീണ്ടും ഗോള്‍...സ്‌പെയിന്‍ മൂന്നാം ഗോള്‍ നേടി...ഫെറാന്‍ ടോറസ്സാണ് മോഹയുടെ ക്രോസ് പാസില്‍ നിന്ന് ഗോള്‍ നേടിയത്‌

ball70' ഇറാന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു...മുഹമ്മദ് ഘാദെരി പകരക്കാരനായി എത്തിയ സയീദ് കരീമിയാണ് ഒരു ക്ലോസ്‌റേഞ്ച് ഷോട്ടിലൂടെ ഇറാന്റെ മടക്ക ഗോള്‍ നേടിയത്.

ഫൈനല്‍ വിസില്‍ വീണു....സ്‌പെയിന്‍ സെമിയില്‍