ഗുവാഹാട്ടി: അണ്ടര്‍ 17 ലോകപ്പില്‍ മഴയില്‍ കുതിര്‍ന്ന ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ പോരാട്ടത്തിനൊടുവില്‍ മലിക്ക് ജയം. ഘാനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മലി സെമിഫൈനലിലേക്കുള്ള ആദ്യ ടിക്കറ്റ് ഉറപ്പാക്കിയത്.

ഗുവാഹട്ടി ഇന്ധിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലുടനീളം മഴം രസംകൊല്ലിയായി. മഴ തിമിര്‍ത്ത് പെയ്തതോടെ വെള്ളത്തിലായ ഗ്രൗണ്ടില്‍ പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ താരങ്ങള്‍ ഏറെ പാടുപ്പെട്ടു. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റില്‍ ഹദ്ജി ഡ്രാമെ ആദ്യ ഗോള്‍ നേടി മലിക്ക് മേധാവിത്വം നേടിക്കൊടുത്തു. തുടര്‍ന്ന് പ്രതിരോധത്തിലായ ഘാനക്ക് മലി മുന്നേറ്റ നിരയുടെ നിരവധി ആക്രമണങ്ങള്‍ അതിജീവിക്കേണ്ടി വന്നു. 

63-ാം മിനിറ്റില്‍ പിറന്ന മലിയുടെ രണ്ടാം ഗോള്‍ ഏറെ രസകരമായിരുന്നു. പന്തിനായി ബോക്‌സ് വിട്ടിറങ്ങിയതായിരുന്നു ഘാന ഗോള്‍കീപ്പര്‍. എന്നാല്‍ പന്ത് വഴുതി എത്തിയത് മലി സ്‌ട്രൈക്കറുടെ കാലില്‍. ഗോള്‍കീപ്പര്‍ തിരിച്ച് പോസ്റ്റിലെത്തിയപ്പോഴേക്കും മലി സ്‌ട്രൈക്കര്‍ മൗസ്സ ടെറോറ പന്ത് വലയിലെത്തിച്ചിരുന്നു. പെനാല്‍റ്റിയിലൂടയാണ് ഘാന ഏക ഗോള്‍ തിരിച്ചടിച്ചത്. കുദൂസ് മുമ്മദാണ് പെനാല്‍റ്റികിക്ക് ലക്ഷ്യത്തിലെത്തിച്ചത്.

തത്സമയ വിവരണം

മത്സരത്തിന് കിക്കോഫ്....

a

6' മലിയുടെ ഹദ്ജി ഡ്രാമയുടെ ഗോള്‍ ശ്രമം പാഴായി....ഷോട്ട് ലക്ഷ്യം കണ്ടില്ല

ball15' മലിക്ക് ആദ്യ ഗോള്‍..... ഹദ്‌ജെ ഡ്രാമെ ബോക്‌സില്‍ നിന്ന് ആറടി അകലെ നിന്ന് തൊടുത്ത ഷോട്ടാണ് ഗോള്‍വല കുലുക്കിയത്.

35' ഘാനയുടെ നജീബ് യാക്കൂബുവിന് മഞ്ഞകാര്‍ഡ്‌

മത്സരം ആദ്യ പകുതി പിന്നിട്ടു... ഏക ഗോളിന് മലി മുന്നില്‍

ഘാന ഇബ്രാഹി സുല്ലിയെ മാറ്റി സാദിഖ് ഇബ്രാഹിമിനെ ഇറക്കി

ball61' ഘനക്ക് രണ്ടാം ഗോള്‍.... പന്തിനായി ബോക്‌സ് വിട്ടിറങ്ങിയ ഘാനഗോള്‍ക്കീറുടെ കാലില്‍ നിന്ന് വഴുതി എത്തിയ ബോളാണ് മൈസ്സാ ടെറോറ സ്‌കോര്‍ ചെയ്തത്‌

ballഘാന ഒരു ഗോള്‍ തിരിച്ചടിച്ചു...പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ നേടിയത്‌

കുദൂസ് മുഹമ്മദാണ് സ്‌കോര്‍ ചെയ്തത്‌

ഫൈനല്‍ വിസില്‍ മലിക്ക് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജയം