ന്യൂഡല്‍ഹി: അണ്ടര്‍-17 ലോകകപ്പില്‍ ഇന്ത്യക്കൊരു വിജയമെന്ന ആരാധകരുടെ സ്വപ്‌നം സ്വപനമായിത്തന്നെ അവശേഷിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഘാനയോടും തോറ്റ ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തായി. അതേസമയം എതിരില്ലാത്ത നാല് ഗോളിന് ഇന്ത്യയെ പരാജയപ്പെടുത്തി ഘാന പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി.

ഇതിനിടെ അമേരിക്കയെ ഞെട്ടിച്ച് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കൊളംബിയയും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആദ്യ രണ്ടു മത്സരത്തില്‍ വിജയിച്ച് ഗ്രൂപ്പില്‍ മുന്നേറി നിന്ന അമേരിക്കയ്ക്ക് അവസാനമത്സരത്തില്‍ കനത്ത തോല്‍വി ഏറ്റവാങ്ങിയതാണ് വിനയായത്. ഗോള്‍ ശരാശരിയിലാണ് കൊളംബിയയും ഘാനയും അമേരിക്കയെ മറികടന്നത്.

ഘാനക്കെതിരെ ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രം വഴങ്ങി ആക്രമണത്തോടൊപ്പം പ്രതിരോധത്തിലും മികച്ചു നിന്ന ഇന്ത്യ  രണ്ടാം പകുതിയില്‍ പിന്നോട്ടു പോവുകയായിരുന്നു. അവസാന പത്ത് മിനിറ്റായപ്പോഴേക്കും ഇന്ത്യയുടെ യുവനിര തളര്‍ന്നുപോയി. ഈ അവസരം മുതലെടുത്ത് 86,87 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട് ഘാന ഇന്ത്യയുടെ പരാജയഭാരം കൂട്ടി.

ghana

കളി തുടങ്ങി 43-ാം മിനിറ്റിലാണ് ഘാന ആദ്യ ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ എറിക് ഐഹായായിരുന്നു ഗോള്‍സ്‌കോറര്‍. രണ്ടാം പകുതിയില്‍ വീണ്ടും ഐഹായ ലക്ഷ്യം കണ്ടു. ഇതോടെ ഘാന രണ്ട് ഗോളിന്റെ ലീഡ് നേടി. ഐറിക് ഐഹായെ കൂടാതെ റിച്ചാര്‍ഡ് ഡാന്‍സോയും ഇമ്മാനുവല്‍ ടോക്കുവും ഘാനക്കായി സ്‌കോര്‍ ചെയ്തു. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് 86,87 മിനിറ്റുകളിലാണ് അവസാന രണ്ടു ഗോളുകള്‍ പിറന്നത്.

അമേരിക്കയ്‌ക്കെതിരെ യുവാന്‍ വിദാല്‍ മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ കൊളംബിയക്കായി ആദ്യ ഗോള്‍ നേടി. എന്നാല്‍ 24-ാം മിനിറ്റില്‍ ജോര്‍ജ് അകോസ്റ്റയിലൂടെ അമേരിക്ക തിരിച്ചടിച്ചു. ആദ്യ പകുതിക്ക് ശേഷം 67-ാം മിനിറ്റില്‍ യുവാന്‍ പെനാലൊസയും 87-ാം മിനിറ്റില്‍ ഡീബര്‍ കയിസേഡോയും വലകുലുക്കിയതോടെ അമേരിക്കയുടെ തോല്‍വി പൂര്‍ണ്ണമായി.

തത്സമയ വിവരണം

i

മത്സരത്തിന് തുടക്കമായി

1' ഘാനയുടെ നജിബ് യാക്കുബിന്റെ കോര്‍ണര്‍

6' ഘാനയുടെ എറിക് അയ്ഹാ ഓഫ് സൈഡ്...

ball3, മുംബൈയില്‍ അമേരിക്കയ്‌ക്കെതിരെ കൊളംബിയ ആദ്യ ഗോള്‍ നേടി....

ജുവാന്‍ വിദാലാണ് കൊളംബിയയുടെ ഗോള്‍ നേടിയത്‌

11' ഘാനക്ക് അനുകൂലമായ ഒരു കോര്‍ണര്‍

15' ഇന്ത്യക്ക് ഫ്രീകിക്ക്‌

16'സുരേഷ് വാങ്ജം എടുത്ത ഫ്രീകിക്ക് ഘാന പ്രതിരോധ നിര തട്ടിതെറിപ്പിച്ചു...ത്രോയിലേക്ക്‌

22' നജീബ് യാക്കൂബു പ്രതിരോധ പകുതിയില്‍ നിന്ന് ഫ്രീകിക്ക് എടുക്കുന്നു

22' ഘാനയുടെ റാഷിദ് അല്‍ഹസ്സന്റെ ഒരു ലോങ് റേഞ്ച് ഷോട്ട് പോസ്റ്റിനു മുകളിലൂടെ പറന്നു...

india-ghana
ഫോട്ടോ: സാബു സ്‌കറിയ

ball24' മുംബൈയില്‍ കൊളംബിയക്കെതിരെ അമേരിക്ക തിരിച്ചടിച്ചു....
ജോര്‍ജ് അകോസ്റ്റയാണ് സ്‌കോര്‍ ചെയ്തത്‌

27' ഘാനയുടെ ഇസാഖ് ഗ്യാഫിയുടെ ഗോള്‍ ശ്രമം പാഴായി

yellow34' ഇന്ത്യയുടെ ബോറിസ് താങ്ജമിന് മഞ്ഞ കാര്‍ഡ്‌

35' ബോക്‌സിന് പുറത്ത് നിന്ന് ഘാനയുടെ എറിക് അയിഹ എടുത്ത ഫ്രീകിക്ക് പോസ്റ്റിന് ഏറെ മുകളിലൂടെ.....

ball43'ഗോള്‍.......... ഇന്ത്യക്കെതിരെ ഘാന ആദ്യ ഗോള്‍ നേടി

ഘാന ക്യാപ്റ്റന്‍ എറിക് ഐഹായാണ് ഗോള്‍ നേടിയത്

yellow45+1' റാഷിദ് അല്‍ഹസ്സന് മഞ്ഞ കാര്‍ഡ്‌

മത്സരം ആദ്യ പകുതി അവസാനിച്ചു

രണ്ടാം പകുതിക്ക് തുടക്കമായി

48' ഘാനയുടെ ഇബ്രാഹിം സുല്ലിയുടെ ഷോട്ട് വിഫലമായി

india-ghana
ഫോട്ടോ: സാബു സ്‌കറിയ

ball52'ഗോള്‍.......... ഇന്ത്യക്കെതിരെ ഘാന രണ്ടാം ഗോള്‍ നേടി

ഘാനാ ക്യാപ്റ്റന്‍ എറിക് ഐഹായണ് രണ്ടാം ഗോളും നേടിയത്

ball67' അമേരിക്കയ്‌ക്കെതിരെ കൊളംബിയ രണ്ടാം ഗോള്‍ നേടി

ജുവാന്‍ പെനലോസയാണ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയത്

76' ഘാന എഡ്മുണ്ടിന് പകരം കുദൂസ് മുഹമ്മദിനെ ഇറക്കി.

ഫൈനല്‍ വിസില്‍, ഇന്ത്യക്ക് നാല് ഗോള്‍ തോല്‍വി, ഘാന പ്രീ ക്വാര്‍ട്ടറിലേക്ക്‌

അമേരിക്കയെ 3-1ന് തോല്‍പ്പിച്ച് കൊളംബിയയും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി