മുംബൈ: അണ്ടര്‍-17 ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന്  പ്രതീക്ഷിച്ചിരുന്ന ആഫ്രിക്കന്‍ ചാമ്പ്യന്മാരായ മലിക്ക് ഫൈനല്‍ കാണാതെ മടക്കം. യൂറോപ്യന്‍ ശക്തികളായ സ്പെയിനോട് സെമിയില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മലി പരാജയപ്പെട്ടു. ഇതോടെ ഇന്ത്യ ആദ്യമായി ആഥിത്യം വഹിച്ച ലോകകപ്പിന്റെ കലാശപ്പോരില്‍ രണ്ടു യൂറോപ്യന്‍ ശക്തികള്‍ കിരീടത്തിനായി പോരാടും. 

ആബേല്‍ റൂയിസിന്റെ ഇരട്ടഗോളിലൂടെയാണ് സ്പാനിഷ് പട ഫൈനലിലെത്തിയത്‌. മത്സരത്തിന്റെ 19-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വിജയകരമായി ലക്ഷ്യത്തിലെത്തിച്ചാണ് റൂയിസ് ഗോള്‍പട്ടിക തുറന്നത്. ആദ്യ പകുതി അവസാനിക്കും മുമ്പ് റൂയിസ് രണ്ടാം ഗോളും നേടി. സീസര്‍ ഗെലാബെര്‍ട്ടിന്റെ പാസില്‍ നിന്ന് ബോക്സിന്റെ വലത് മൂലയില്‍ നിന്നാണ് റൂയിസ് പന്ത് വലയിലേക്കെത്തിച്ചത്. ഫെറാന്‍ ടോറസ്സാണ് സ്പെയിനിന്റെ മൂന്നാം ഗോള്‍ നേടിയത്. 71-ാം മിനിറ്റില്‍ സെര്‍ജിയോ ഗോമസിന്റെ ക്രോസ് പാസില്‍ നിന്ന് ഹെഡ്ഡറിലൂടെയാണ് ടോറസ്സന്റെ ഗോള്‍. 74-ാം മിനിറ്റില്‍ ലസ്സാനയിലൂടെയായിരുന്നു മലിയുടെ ആശ്വാസ ഗോള്‍.

മത്സരം മലിയുടെ ഹോം ഗ്രൗണ്ട് എന്നറിയപ്പെടുന്ന ഡിവൈ.പാട്ടീല്‍ സ്റ്റേഡിയത്തിലായിരുന്നെങ്കിലും എതിരാളികളുടെ കൃത്യതയാര്‍ന്ന ടിക്കി-ടാക്ക പാസില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാര്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല. ഇതിനിടയിലും ബോള്‍ പൊസിഷനില്‍ സ്പെയിനൊപ്പം നില്‍ക്കാനും ഇടയ്ക്കിടെ എതിര്‍ പോസ്റ്റില്‍ ഭീഷണികള്‍ ഉയര്‍ത്താനും മലിക്ക് കഴിഞ്ഞു.

ഇതിനിടെ 62-ാം മിനിറ്റില്‍ മലിയുടെ ചീക്ക ഔമറിന്റെ ബോക്സിന് പുറത്തു നിന്നുള്ള ഒരു കിടിലന്‍ ഷോട്ട് ഗോള്‍ലൈന്‍ കടന്നെന്ന് ടീ റീപ്ലേകള്‍ വ്യതാക്കിയെങ്കിലും റഫറി ഗോളനുവദിച്ചില്ല. ഇത് മത്സരത്തിനിടെ മലി ടീം ഒഫീഷ്യലുകളുടെ പ്രതിഷേധത്തിനിടയാക്കി. ശനിയാഴ്ചയാണ് കലാശപ്പോര്. കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ രാത്ര എട്ടുമണിക്കാണ് മത്സരം.

തത്സമയ വിവരണം....
കിക്കോഫ്..

IMAGE

9' മലിയുടെ ലസ്സാനക്ക് ഗോളവസരം...വിഫലമായി

ball19' സ്‌പെയിന്‍ ഗോളടിച്ചു....പെനാല്‍റ്റി കിക്കിലൂടെ ആബേല്‍ റൂയിസാണ് ഗോളടിച്ചത്‌

25' മലിയുടെ സലാം ജിദ്ദോയുടെ ഒരു തകര്‍പ്പന്‍ ലോങ് റേഞ്ച് ഷോട്ട്...സ്പാനിഷ് ഗോള്‍കീപ്പര്‍ സ്‌കോര്‍ തടഞ്ഞു

ball43' സ്‌പെയിന്‍ രണ്ടാം ഗോള്‍ നേടി...ആബേല്‍ റൂയുസ് തന്നെയാണ് ഇത്തവണയും സ്‌കോര്‍ ചെയ്തത്‌

സീസര്‍ ഗെലാബെര്‍ട്ടിന്റെ പാസില്‍ നിന്ന് വലത് മൂലയില്‍ നിന്നാണ് ആബേല്‍ റൂയിസ് ലക്ഷ്യത്തിലെത്തിച്ചത്.

yellow45+2' മലിയുടെ സലാം ജിദ്ദോയ്ക്ക് മഞ്ഞ കാര്‍ഡ്‌

മത്സരത്തിന്റെ ആദ്യ പകുതി പിന്നിട്ടു....സ്‌പെയിന്‍ രണ്ട് ഗോളിന് മുന്നില്‍

രണ്ടാം പകുതിക്ക് തുടക്കം

50'മലി അബ്ദോല്യാ ദിയാബിക്ക് പകരം മമാദി ഫഫോനയെ ഇറക്കി

yellow57'മലിയുടെ ചീക്ക് ഔമറിന് മഞ്ഞ

62' മലിയുടെ ചീക്ക ഔമറിന്റെ ബോക്‌സിന് പുറത്തു നിന്നുള്ള ഒരു കിടിലന്‍ ഷോട്ട് ഗോള്‍ലൈന്‍ കടന്നെന്ന് ടീ റീപ്ലേകള്‍ വ്യതാക്കിയെങ്കിലും റഫറി ഗോളനുവദിച്ചില്ല.

ball71' സ്‌പെയിന്‍ മൂന്നാം ഗോള്‍ നേടി....ഫെറാന്‍ ടോറസ്സാണ് സെര്‍ജിയോ ഗോമസിന്റെ ക്രോസില്‍ നിന്ന് ഹെഡ്ഡറിലൂടെ ഗോള്‍ നേടിയത്

74' മലി ഒരു ഗോള്‍ തിരിച്ചടിച്ചു...ലസ്സാന ഡിയേയാണ് ഗോള്‍ നേടിയത്

79'സ്‌പെയിന്‍ ഫെറാന്‍ ടോറെസ്സിന് പകരം വിക്ടര്‍ പെരേര കളത്തില്‍ ഇറക്കി

ഫൈനല്‍ വിസില്‍, മലിക്കെതിരെ സ്‌പെയ്‌നിന് 3-1ന്റെ വിജയം. ഇനി ഇംഗ്ലണ്ട്-സ്‌പെയിന്‍ ഫൈനല്‍