കൊല്‍ക്കത്ത: അസാധ്യം..സംഭവബഹുലം...ചരിത്രചരിത്രത്തിലാദ്യമായി ഇന്ത്യ അരങ്ങൊരുക്കിയ അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഇംഗ്ലണ്ടിലേക്ക്. സ്‌പെയിനിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തറപ്പറ്റിച്ചാണ് ഇംഗ്ലീഷ് കൗമാരപ്പട ലോകകീരീടം ചൂടിയത്.

രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലീഷ് യൂത്ത്ടീമിന്റെ പടയോട്ടം. ഈ വര്‍ഷം നടന്ന യൂറോ അണ്ടര്‍ 17ല്‍ ഷൂട്ടൗട്ടിലൂടെ തങ്ങളില്‍നിന്ന്‌ കിരീടം തട്ടിയെടുത്ത സ്പാനിഷുകാരോട് ഒരു മധുര പ്രതികാരംകൂടിയായി ഈ വിജയം.

മത്സരത്തിന്റെ ആദ്യ പകുതിവരെ സെര്‍ജിയോ ഗോമസിന്റെ ഇരട്ടഗോളിലൂടെ ഇംഗ്ലണ്ടിന് മേല്‍ സ്‌പെയിന്‍ മേധാവിത്വം പുലര്‍ത്തി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടൂര്‍ണ്ണമെന്റിലെ ടോപ്‌സ്‌കോറര്‍ റിയാന്‍ ബ്രൂസ്റ്റര്‍ ഇംഗ്ലണ്ടിന് ഉണര്‍വേകി ആദ്യ ഗോള്‍ നേടി. പിന്നീട് സ്പാനിഷ് പോസ്റ്റില്‍ തോരാമഴയായിരുന്നു.  ഫില്‍ ഫോഡെന്റെ ഇരട്ട ഗോളടക്കം പിന്നീട് നാലു ഗോളുകള്‍ കൂടി നേടി ഇംഗ്ലണ്ട് സ്പാനിഷ്പടയെ തുരത്തിയോടിച്ചു. 

മത്സരത്തിന്റെ 10-ാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ടിന്റെ നെഞ്ചു തകര്‍ത്ത് സെര്‍ജിയോ ഗോമസ് ആദ്യ നിറയൊഴിച്ചു. 31-ാം മിനിറ്റില്‍ ഗോമസ് വീണ്ടും നിറയൊഴിച്ച് തകര്‍ന്ന നെഞ്ച് തരിപ്പണമാക്കി. ഇവിടെ നിന്നാണ് ഇഗ്ലീഷ് പട ഉയര്‍ത്തെഴുന്നേറ്റത്. ഹെഡ്ഡറിലൂടെയാണ് ബ്രൂസ്റ്റര്‍ ടൂര്‍ണ്ണമെന്റിലെ തന്റെ എട്ടാം ഗോള്‍ സ്വന്തമാക്കിയത്. ടൂര്‍ണ്ണമെന്റിലെ ടോപ്‌സ്‌കോററായ ബ്രൂസ്റ്റര്‍ സ്വര്‍ണ്ണബൂട്ടും നേടി. ഇംഗ്ലണ്ടിന്റെ തന്നെ ഫില്‍ ഫോഡെനാണ് ഗോള്‍ഡന്‍ ബോള്‍ നേടിയത്.

58-ാം മിനിറ്റില്‍ മോര്‍ഗന്‍ ഗിബ്‌സാണ് ഇംഗ്ലണ്ടിനായി സമനില ഗോള്‍ നേടിയത്. 69-ാം മിനിറ്റില്‍ ഫില്‍ ഫോഡെന്‍ ലീഡും നേടിനല്‍കി. 88ലായിരുന്നു ഫോഡെന്റെ രണ്ടാം ഗോള്‍. മാര്‍ ഗ്വുഹിയാണ് 84-ാം മിനിറ്റില്‍ നാലാം ഗോള്‍ അടിച്ചത്. 

നീണ്ട കാലങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് ഒരു ഫിഫ കിരീടം നേടുന്നത്‌. ജൂനിയര്‍ ലോകകപ്പ് ഇതാദ്യവും. ഒപ്പം കന്നികിരീടമെന്ന സ്‌പെയിന്റെ സ്വപ്‌നവും തകര്‍ത്തു.

തത്സമയ വിവരണം...

കിക്കോഫ്‌​

1' തുടക്കത്തില്‍ തന്നെ സ്‌പെയിന്‍ ഗോള്‍ ഇംഗ്ലണ്ടിന്റെ ഒരു മിന്നലാക്രമണം....കഷ്ടിച്ച് രക്ഷപ്പെട്ടു..മോര്‍ഗന്‍ ഗിബ്ബ്‌സ് പന്ത് പോസ്റ്റിലേക്കടിച്ചെങ്കിലും ഗോള്‍കീപ്പര്‍ അത് തട്ടിതെറിപ്പിക്കുകയായിരുന്നു.

6' സ്‌പെയിന്റെ യുവാന്‍ മിരാന്‍ഡ ഫ്രീകിക്കെടുക്കുന്നു...

ball10'സ്‌പെയിന്‍ ആദ്യ ഗോള്‍ നേടി

സെര്‍ജിയോ ഗോമസാണ് സ്‌കോര്‍ ചെയ്തത്‌

Sergio Gomez

സീസര്‍ ഗെലബേര്‍ട്ടിന്റെ പാസില്‍ നിന്നാണ് ഗോമെസ് ലക്ഷ്യത്തിലെത്തിച്ചത്‌

11' ഗോള്‍ മടക്കാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമം പാഴായി...

21' സ്‌പെയിനിന് ഒരു തുറന്ന അവസരം... ഇംഗീഷ് പ്രതിരോധനിരയെ മുഴുവന്‍ പിന്നിലാക്കി പന്തുമായി കുതിച്ച മുഹമ്മദ് മൗഖില്‍സിന്റെ ഗോള്‍ ശ്രമം ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി.

26' ഫില്‍ ഫോഡെന്‍ മുന്നേറ്റത്തിന് സ്പാനിഷ് പ്രതിരോധത്തിന്റെ തടയണ

ball31' സെര്‍ജിയോ ഗോമസ്.....സ്‌പെയിനും ഗോമസിനും രണ്ടാം ഗോള്‍...

സീസര്‍ ഗെലബേര്‍ട്ടിന്റെ തന്നെ ബോക്‌സില്‍ നിന്നുള്ള പാസില്‍ നിന്ന് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക്... ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ക്ക് നോക്കിനില്‍ക്കാനെ ആയുള്ളൂ..

38'ഇംഗ്ലണ്ടിന്റെ കല്ലം ഹുഡ്‌സണിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍...നിര്‍ഭാഗ്യം...പന്ത് മുകളിലൂടെ പുറത്തേക്ക്‌

ball44' ഇംഗ്ലണ്ട് ഒരു ഗോള്‍ മടക്കി....ടൂര്‍ണ്ണമെന്റിലെ ടോപ്‌സ്‌കോറര്‍ റിയാന്‍ ബ്രൂസ്റ്ററാണ് ഗോള്‍ നേടിയത്. ബ്രൂസ്റ്ററുടെ എട്ടാം ഗോളാണിത്. സ്റ്റീവന്‍ സെസ്സെഗ്നോന്റെ ക്രോസ്പാസില്‍ നിന്ന്  ഹെഡ്ഡറിലൂടെയാണ് ബ്രൂസ്റ്ററുടെ ഗോള്‍

ആദ്യ പകുതി അവസാനിച്ചു, സ്‌പെയിന്‍ ഒന്നിനെതിരെ രണ്ടു ഗോളകള്‍ക്ക് മുന്നില്‍

രണ്ടാം പകുതിക്ക് തുടക്കം...

50' മോര്‍ഗന്‍ ഗിബ്ബസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക്‌

ball58'ഇംഗ്ലണ്ട് രണ്ടാം ഗോളും മടക്കി...മോര്‍ഗന്‍ ഗിബ്ബ്‌സാണ് സോകോര്‍ ചെയ്തത്.

സ്റ്റീവന്‍ സെസ്‌ഗ്നോണാണ് ഗിബ്ബ്‌സിന്റെ കാലിലേക്ക് പന്ത് എത്തിച്ചത്.

ball69' വീണ്ടും ഇംഗ്ലണ്ട്.... ഫിലിപ്പ് ഫോഡെനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി

ball84' വീണ്ടും ഇംഗ്ലണ്ട്....മാര്‍ക്ക് ഗ്യുയിലൂടെ നാലാം ഗോള്‍

കളി തീരാന്‍ രണ്ടു മിനിറ്റ് ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിന്റെ വിജയമുറപ്പിച്ച അഞ്ചാം ഗോള്‍, ഫില്ലിപ്പ് ഫോഡെന് ഇരട്ട ഗോള്‍

ഫൈനല്‍ വിസില്‍, ഇംഗ്ലണ്ടിന് കൗമാര ലോകകപ്പ് കിരീടം, സ്‌പെയിനിനെ തോല്‍പ്പിച്ച് 5-2ന്