കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലേക്ക് മഞ്ഞപുതച്ച് ഇരമ്പിയെത്തിയ കാണികളെ നിരാശപ്പെടുത്താതെ ബ്രസീല്‍ അണ്ടര്‍ 17 ലോകകപ്പിന്റെ സെമിയില്‍ കടന്നു. മത്സരത്തിന്റെ 70-ാം മിനിറ്റുവരെ തോല്‍വി മുന്നില്‍കണ്ട ബ്രസീല്‍ രണ്ടു ഗോളുകള്‍ ഒരുമിച്ചടിച്ചാണ് കാണികള്‍ക്ക് വിരുന്ന് നല്‍കിയത്. 21-ാം മിനിറ്റില്‍ ജര്‍മനിയുടെ ജാന്‍ ഫീറ്റെ അര്‍പ്പ് പെനാല്‍റ്റിയിലൂടെ നേടിയ ലീഡ് 71-ാം മിനിറ്റിലാണ് ബ്രസീല്‍ മറികടന്നത്. 

പത്ത് മിനിറ്റ് തികയും മുമ്പ് 77-ാം മിനിറ്റില്‍ ബ്രസീല്‍ ലീഡും നേടി.സൂപ്പര്‍താരം പൗളിഞ്ഞ്യോ ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത തകര്‍പ്പന്‍ ഷോട്ടാണ് ജര്‍മന്‍ വലകുലുക്കിയത്. ബോള്‍ പൊസിഷനില്‍ മുന്നില്‍ നിന്ന് ബ്രസീലിന് ആദ്യ ഗോളിന്റെ ഞെട്ടലില്‍ നിന്ന് മാറാന്‍ ഏറെ സമയമെടുത്തു. ഇംഗ്ലണ്ടുമായി 25-നാണ് സെമിഫൈനല്‍.

 ലുകാസ് ഹാള്‍ട്ടര്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് ജര്‍മനിക്ക് 21-ാം മിനിറ്റില്‍ പെനാല്‍റ്റി ലഭിച്ചത്. അര്‍പ്പ് ഇത് ഭംഗിയായി ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ലുവാന്‍ കാന്‍ഡിഡോക്ക് പകരക്കനായി ഇറങ്ങിയ വേര്‍സനാണ് ബ്രസീലിന്റെ സമനില ഗോള്‍ നേടിയത്.അലന്റെ പാസില്‍ നിന്നാണ് വേവേര്‍സന്‍ സ്‌കോര്‍ ചെയ്തത്. 2011ല്‍ അവസാനമായി ഏറ്റമുട്ടിയപ്പോള്‍ ജര്‍മനി നേടിയ വിജയത്തിന് പ്രതികാരം കൂടിയായി ബ്രസീലിന്റെ ഇന്നത്തെ ജയം.

image

തത്സമയ വിവരണം..
കിക്കോഫ്‌

6' ബ്രസീലിന്റെ അലന്റെ ഒരു തകര്‍പ്പന്‍ ഷോട്ട്.. എന്നാല്‍ പോസ്റ്റില്‍ തട്ടി തെറിച്ചു....

12' ജര്‍മനിയുടെ ജോണ്‍ യെബോയുടെ മുന്നറ്റം ബ്രസീലിയന്‍ പ്രതിരോധനിര തടഞ്ഞു

ball21' ബ്രസീലിനെതിരെ ജര്‍മനി ആദ്യ ഗോള്‍ നേടി..പെനാല്‍റ്റിയിലൂടെ ജാന്‍ ഫീറ്റെയാണ് ഗോള്‍ നേടിയത്..

germany-brazil

31,33' ജര്‍മനിയുടെ ജാന്‍ ഫീറ്റെയുടേയും ലുകാസ് മൈയുടേയും ഗോള്‍ ശ്രമങ്ങള്‍ വിഫലമായി

മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചു..ജര്‍മനി ഒരു ഗോളിന് മുന്നില്‍

രണ്ടാം പകുതിക്ക് തുടക്കം

ബ്രസീല്‍ ടീമില്‍ ഒരുമാറ്റം..ലുവാന്‍ കാന്‍ഡിഡോക്ക് പകരം വീവേര്‍സണ്‍ 

63' ബ്രസീല്‍ നിരയില്‍ വീണ്ടും മാറ്റം...ബ്രണ്ണര്‍ക്ക് പകരം യുറി ആല്‍ബേര്‍ട്ടോ....

ball71' ബ്രസീല്‍ ഗോള്‍ മടക്കി.....അലന്‍ന്റെ പാസില്‍ നിന്ന് വേവേര്‍സനാണ് ബ്രസീലിനായി ഗോള്‍ മടക്കിയത്

ball77' വീണ്ടും ഗോള്‍.... ബ്രസീല്‍ മുന്നില്‍

ഫൈനല്‍ വിസില്‍ ബ്രസീല്‍ 2-1ന് ജയം