ലണ്ടന്‍: വെംബ്ലിയിലെ വിജയചരിത്രവും ഇംഗ്ലീഷ് ടീമിന് തുണയായില്ല. ലോകകപ്പ് ഉയര്‍ത്തിയ വേദിയിയില്‍ യൂറോകപ്പില്‍ മുത്തമിടാമെന്ന ആതിഥേയരുടെ മോഹങ്ങള്‍ ഇറ്റലിക്ക് മുന്നില്‍ കൊഴിഞ്ഞു.

ഫുട്ബോള്‍ ചരിത്രത്തില്‍ ഇംഗ്ലണ്ടിന് എടുത്തുപറയാന്‍ ഒറ്റ കിരീടമേയുള്ളു. 1966-ല്‍ വെംബ്ലിയില്‍ നേടിയ ലോകകപ്പ് കിരീടം. ജൂലൈ 28-നാണ് എക്സ്ട്രാ ടൈമിലേക്ക് നീണ്ടപോരാട്ടത്തില്‍ ഇംഗ്ലണ്ട് 4-2 ന് പശ്ചിമജര്‍മനിയെ തോല്‍പ്പിച്ചാണ് കപ്പുയര്‍ത്തിയത്. ഇത്തവണ അതുപോലെയൊരു ജയമാണ് ഇംഗ്ലീഷ് ടീം പ്രതീക്ഷിച്ചത്.

വെംബ്ലിയിലെ വിജയചരിത്രവും നിറഞ്ഞ സ്റ്റേഡിയവും തുണക്കുമെന്ന പ്രതീക്ഷയും ടീമിനുണ്ടായിരുന്നു. എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലുമായി അവസാനം കളിച്ച 12 മത്സരങ്ങളില്‍ ടീം തോറ്റിരുന്നില്ല. ഇതിനൊപ്പം ടീമിനായി ആര്‍ത്തുവിളിക്കുന്ന അരലക്ഷത്തോളം കാണികളുടെ പിന്തുണ മുതല്‍ക്കൂട്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. ചരിത്രവും കണക്കുകളും കളത്തിന് പുറത്തായപ്പോള്‍ യൂറോകപ്പ് വിജയത്തിനായി ഇംഗ്ലണ്ടിന് ഇനിയും കാത്തിരിക്കണം.

Content Highlights:  Thousands of fans spill out of Wembley as England lose European Championship final on penalties