ലണ്ടന്‍: യൂറോ കപ്പ് സെമിയില്‍ ഡെന്‍മാര്‍ക്കിനെ തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലിലെത്തിയതിനു പിന്നാലെ തങ്ങളുടെ സ്‌കൂളിന് ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ പേര് നല്‍കി ഇംഗ്ലണ്ടിലെ ഒരു സ്‌കൂള്‍.

കിങ്‌സ് ലിന്നിലെ പാര്‍ക്ക്‌വെയിലെ ഹൊവാര്‍ഡ് ജൂനിയര്‍ സ്‌കൂള്‍ അധികൃതരാണ് സ്‌കൂളിന്റെ പേരുമാറ്റി ഹാരി കെയ്ന്‍ ജൂനിയര്‍ സ്‌കൂള്‍ എന്നാക്കിയത്. 

യൂറോ കപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളില്‍ നിന്നായി നാലു ഗോളുകള്‍ നേടിയ ഹാരി കെയ്‌നിന്റെ പ്രകടനമാണ് സ്‌കൂളിന് അദ്ദേഹത്തിന്റെ പേരിടാന്‍ കാരണം. 

യൂറോകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇംഗ്ലണ്ട് ഫൈനലില്‍ കടക്കുന്നത്. 1966 ലോകകപ്പിന് ശേഷം ഇംഗ്ലീഷ് ടീം ആദ്യമായിട്ടാണ് പ്രധാനപ്പെട്ട ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്. ഫൈനലില്‍ ഇറ്റലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

Content Highlights: School renames itself Harry Kane after England reach Euro 2020 final