മോസ്‌കോ: യൂറോ കപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് റഷ്യന്‍ ടീമിന് തിരിച്ചടി. കോവിഡ് സ്ഥിരീകരിച്ച വിങ്ങര്‍ ആന്ദ്രേ മോസ്‌റ്റോവോയ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. 

മോസ്‌റ്റോവോയ്ക്ക് പകരം ഡിഫന്‍ഡര്‍ റോമന്‍ യെവ്‌ജെന്‍യെവിനെ ടീമിലെടുത്തിട്ടുണ്ട്. 

ശനിയാഴ്ച സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ബെല്‍ജിയത്തിനെതിരായ മത്സരത്തിനു മുമ്പാണ് മോസ്‌റ്റോവോയ് ടീമിന് പുറത്തായിരിക്കുന്നത്. 

സ്‌പെയ്ന്‍, സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ് ടീമുകളും കോവിഡ് ഭീഷണിയിലാണ്.

Content Highlights: Russia Andrei Mostovoy Positive For Covid out of EURO 2020