റോം: യൂറോ കപ്പ് ഫുട്ബോളിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു കൊക്ക കോളയും ക്രിസ്റ്റിയാനോ റൊണാൾഡോയും. ഗ്രൂപ്പ് ഘട്ടത്തിൽ ഹംഗറിക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന വാർത്താ സമ്മേളനത്തിൽ പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ കൊക്ക കോള കുപ്പികൾ എടുത്തുമാറ്റുകയായിരുന്നു. എന്നിട്ട് വെള്ളക്കുപ്പി എടുത്തുയർത്തി അതു കുടിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതെല്ലാം കഴിഞ്ഞ് ക്രിസ്റ്റ്യാനോയും പോർച്ചുഗലും ഹംഗറിയുമെല്ലാം യൂറോ കപ്പിൽ നിന്ന് പുറത്തായി. മത്സരം ക്വാർട്ടർ ഫൈനലും കഴിഞ്ഞ് സെമി ഫൈനൽ ലൈനപ്പായി. അപ്പോഴും വെള്ളക്കുപ്പി തന്നെയാണ് ചർച്ചാ വിഷയം.

ഇംഗ്ലണ്ടും യുക്രെയ്നും തമ്മിലുള്ള മത്സരത്തിനിടെ് ഒരു വെള്ളക്കുപ്പി കാരണം യൂറോ കപ്പ് തന്നെ വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ആധിപത്യം കണ്ട മത്സരത്തിന്റെ ഇടവേളയിൽ റഫറി യുക്രെയ്ൻ താരത്തിന്റെ കൈയിൽ നിന്ന് ബോട്ടിൽ വാങ്ങി വെള്ളം കുടിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ കൈമാറ്റം എങ്ങനെ നടന്നു എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇത്ര അശ്രദ്ധ കാണിച്ച റഫറിയുടെ നടപടിയെ ആരാധകർ ചോദ്യം ചെയ്യുന്നു.

ജർമൻ റഫറി ഫെലിക്സ് ബ്രിച്ച് യുക്രെയ്ൻ താരം റോമൻ യെരംചുകിൽ നിന്നാണ് വെള്ളം വാങ്ങിക്കുടിച്ചത്. യെരംചുക് കുടിച്ചശേഷം ഈ ബോട്ടിൽ റഫറിക്ക് കൈമാറുകയായിരുന്നു.

യൂറോ കപ്പ് തുടങ്ങിയ. ശേഷവും ചില താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. യൂറോ കപ്പിൽ കാണികളുടെ എണ്ണം കൂടുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന അധികൃതക്ക് മുന്നറിയിപ്പും നൽകിയിരുന്നു. ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നൽകിയത്.

Content Highlights: Referee Spotted Sharing A Water Bottle With A Ukrainian Player