ലണ്ടന്‍: യൂറോ കപ്പ് തോല്‍വിക്ക് പിന്നാലെ നേരിട്ട വംശീയാധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി ഇംഗ്ലീഷ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് തന്നെ വിമര്‍ശിക്കാമെന്നും എന്നാല്‍ നിറത്തിന്റെ പേരിലും താന്‍ വന്ന സ്ഥലത്തിന്റേ പേരിലും തന്നെ പരിഹസിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും റാഷ്‌ഫോര്‍ഡ് വ്യക്തമാക്കി. സോഷ്യല്‍ മീഡയയിലൂടെ ആയിരുന്നു ഇംഗ്ലീഷ് താരത്തിന്റെ പ്രതികരണം.

കളിച്ചുതുടങ്ങിയ കാലം മുതല്‍ തന്റെ തൊലിയുടെ നിറത്തിന്റെ പേരില്‍ അധിക്ഷേപങ്ങള്‍ കേള്‍ക്കാറുണ്ട്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനും മത്സരത്തിലെ മോശം പ്രകടനത്തിനും ഞാന്‍ മാപ്പ് പറയാം. എന്നാല്‍ ഞാന്‍ എന്താണ് എന്നതിനും എന്റെ നിറത്തിനും മാപ്പ് പറയാന്‍ കഴിയില്ല. റാഷ്‌ഫോര്‍ഡ് വ്യക്തമാക്കി. 23-കാരനായ മാഞ്ചസ്റ്ററില്‍ നിന്നുള്ള കറുത്ത വര്‍ഗക്കാരനാണ് ഞാന്‍. ഒന്നുമല്ലെങ്കിലും ആ ഐഡന്റിറ്റി തന്റെ ഒപ്പമുണ്ടാകും. റാഷ്‌ഫോര്‍ഡ് വ്യക്തമാക്കി. 

ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫൈനലില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ഇംഗ്ലീഷ് താരങ്ങളായ റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവരെയാണ് ഇംഗ്ലീഷ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചത്. ഇറ്റലി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് വിജയിച്ചപ്പോള്‍ മൂന്നു പേരുടേയും കിക്കുകള്‍ പാഴായിരുന്നു. ഇത്തരത്തിലുള്ള വംശീയാധിക്ഷേപങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷനും രംഗത്തുവന്നിരുന്നു.

Content Highlights: Racially Abused After Euro 2020 Loss England Footballer Marcus Rashford Powerful Note

 


Watch Video

Watch Video

ഈ കള്ളിലും കയറിലുമാണ് ജീവിതം; ചിറ്റൂരിന്റെ സ്വന്തം പാണ്ടിച്ചെത്ത്