വെംബ്ലി: ഇംഗ്ലണ്ടിനെതിരായ യൂറോ കപ്പ് സെമി ഫൈനലിൽ ഡെൻമാർക്ക് ഗോൾകീപ്പർ കാസ്പർ സ്മൈക്കളിന്റെ മുഖത്ത് ലോസർ പോയിന്റർ പതിപ്പിച്ച് ഇംഗ്ലീഷ് കാണികൾ. വെംബ്ലിയിൽ നടന്ന മത്സരത്തിന്റെ 103-ാം മിനിറ്റിൽ ഹാരി കെയ്ൻ പെനാൽറ്റി എടുക്കുന്ന സമയത്താണ് കാണികൾ ലേസർ പോയ്ന്റർ പതിപ്പിച്ചത്.

ഇതിന്റെ ചിത്രങ്ങൾ നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. എന്നാൽ പെനാൽറ്റി തടയുന്നതിൽ ശ്രദ്ധിച്ച കാസ്പർ ലേസർ ലൈറ്റ് മുഖത്ത് അടിച്ചത് അറിഞ്ഞില്ല. ഹാരി കെയ്ന്റെ പെനാൽറ്റി കിക്ക് കാസ്പെർ തടുത്തിട്ടെങ്കിലും റീബൗണ്ട് വന്ന പന്ത് അടിച്ച് ഹാരി കെയ്ൻ വലയ്ക്ക് അകത്ത് കയറ്റി.

1996-ലെ ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിലെത്തുന്നത്. 55 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഫൈനൽ. യൂറോ കപ്പിന്റെ ചരിത്രത്തിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനൽ കൂടിയാണിത്.

Content Highlights: Laser flashes at Denmarks goalkeeper Kasper Schmeichel's face moments before Harry Kanes penatly