ലണ്ടന്‍: യൂറോ കപ്പ് പ്രീ-ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചു. ജര്‍മനിയെ തകര്‍ത്ത ഇംഗ്ലണ്ടും സ്വീഡനെ തകര്‍ത്ത യുക്രൈനുമാണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ച അവസാന ടീമുകള്‍. 

ജൂലായ് രണ്ടിന് സ്വിറ്റ്സര്‍ലന്‍ഡ് - സ്പെയ്ന്‍ മത്സരത്തോടെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകും ബെല്‍ജിയം, ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക്, ഡെന്‍മാര്‍ക്ക് എന്നിവരാണ് ക്വാര്‍ട്ടറില്‍ കടന്ന മറ്റ് ടീമുകള്‍.

ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇങ്ങനെ

ജൂലായ് 2

രാത്രി 9:30-ന് സ്വിറ്റ്സര്‍ലന്‍ഡ് - സ്പെയ്ന്‍ 

രാത്രി 12:30-ന് ബെല്‍ജിയം - ഇറ്റലി

ജൂലായ് 3

രാത്രി 9:30-ന് ചെക്ക് റിപ്പബ്ലിക്ക് - ഡെന്‍മാര്‍ക്ക്

രാത്രി 12:30-ന് ഇംഗ്ലണ്ട് - യുക്രൈന്‍

Content Highlights: EURO 2020 quarterfinals line up