റോം: യൂറോ കപ്പില്‍ റെക്കോഡുകള്‍ തകര്‍ത്ത് ഇറ്റാലിയന്‍ പടയുടെ കുതിപ്പ്. 

ഗ്രൂപ്പ് എയില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ വെയ്ല്‍സിനെ തകര്‍ത്തതോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇറ്റലി അവസാന 16-ലേക്ക് മുന്നേറി. 

ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ഇറ്റലിയുടെ കുതിപ്പ്. യൂറോ കപ്പിന്റെ ചരിത്രത്തില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും വഴങ്ങാത്ത ആദ്യ ടീമായിരിക്കുകയാണ് ഇറ്റലി. 

മാത്രമല്ല തുടര്‍ച്ചയായ 30-ാം മത്സരമാണ് ഇതോടെ തോല്‍വിയറിയാതെ അവര്‍ പിന്നിട്ടത്. 1930-ലെ ഇറ്റാലിയന്‍ ടീം സ്ഥാപിച്ച റെക്കോഡിനൊപ്പമെത്താനും ഇത്തവണത്തെ ടീമിനായി. ഇറ്റാലിയന്‍ പടയുടെ തുടര്‍ച്ചയായ 11-ാം ജയവുമാണിത്. 

ആദ്യ മത്സരത്തില്‍ തുര്‍ക്കിയേയും രണ്ടാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനേയും ഇറ്റലി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. വെയ്ല്‍സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇറ്റലി പരാജയപ്പെടുത്തിയത്.

Content Highlights: Euro 2020 Italy made history with their unbeaten run