ക്കുറി യൂറോകപ്പ് ഫുട്ബോള്‍ കിരീടം നേടാന്‍ ഏറെ സാധ്യത കല്പിക്കപ്പെടുന്ന ടീമാണ് ഫ്രാന്‍സ്. കഴിഞ്ഞ ലോകകപ്പ് ജയത്തിനുശേഷം ടീമിന്റെ കരുത്ത് കുറഞ്ഞിട്ടില്ല. അതിശക്തമായ മധ്യ-മുന്നേറ്റ നിരകളും തരക്കേടില്ലാത്ത പ്രതിരോധനിരയുമായാണ് ഫ്രഞ്ച് സംഘം യൂറോകപ്പിനെത്തുന്നത്. 

ടീമിനെ ലോകകപ്പ് ജയത്തിലേക്ക് നയിച്ച ദിദിയര്‍ ദെഷാംപ്സ് തന്നെയാണ് ഇപ്പോഴും പരിശീലകന്‍. കഴിഞ്ഞ യൂറോകപ്പ് ഫൈനലില്‍ ഫ്രാന്‍സ് പോര്‍ച്ചുഗലിനോട് തോല്‍ക്കുകയായിരുന്നു. ഇക്കുറി എഫ് ഗ്രൂപ്പില്‍ പോര്‍ച്ചുഗല്‍, ജര്‍മനി, ഹംഗറി ടീമുകള്‍ക്കൊപ്പമാണ് ഫ്രാന്‍സ്.

കൈലിയന്‍ എംബാപ്പെ, അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവര്‍ കളിക്കുന്ന മുന്നേറ്റനിര ശക്തം. കരീം ബെന്‍സേമ, കിങ്സ്ലി കോമന്‍, വിസ്സാം ബെന്‍ യെദ്ദര്‍, ഒസുമാനെ ഡെംബലെ, ഒളിവര്‍ ജിറൂഡ്, മര്‍ക്കസ് തുറാം എന്നിവരും മികച്ച താരങ്ങള്‍.

ടീമിന് ആഴമേറിയ മധ്യനിരയുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിയുടെ വിജയത്തില്‍ നിര്‍ണായകമായ എന്‍ഗോളെ കാന്റെക്ക് യൂറോകപ്പില്‍ വലിയ പങ്കുവഹിക്കാനുണ്ട്. ഒപ്പം പോള്‍പോഗ്ബയും. തോമസ് ലെമര്‍, കോറെന്റീന്‍ ടോളിസോ, അഡ്രിയന്‍ റാബിയോട്ട്, മൗസ സിസ്സോകോ എന്നിവരാണ് മറ്റ് മധ്യനിരക്കാര്‍.

റാഫേല്‍ വരാന്‍, ബെഞ്ചമിന്‍ പവാര്‍ഡ്, ലൂക്കാസ് ഹെര്‍ണാണ്ടസ്, പ്രിസ്നെല്‍ കിംപെംബെ എന്നിവര്‍ പ്രതിരോധത്തിന് ശക്തിപകരുന്നു. നായകന്‍ ഹ്യൂഗോ ലോറിസ് ഗോള്‍വല കാക്കും.

Content Highlights: Euro 2020 France national football team preview