ലണ്ടൻ: യൂറോ കപ്പിൽ ഇംഗ്ലണ്ട് കിരീടം നേടിയാൽ ജീവിതത്തിൽ ആദ്യമായി ബിയർ കുടിക്കുമെന്ന് മധ്യനിര താരം ഡെക്ലൻ റൈസ്. യൂറോ കപ്പിൽ കിരീട സാധ്യത പ്രവചിക്കുന്ന ടീമുകളിൽ ഒന്നായ ഇംഗ്ലണ്ടിന്റെ നിർണയാകമായ താരങ്ങളിൽ ഒരാളാണ് ഡെക്ലന്റൈസ്.

'എനിക്ക് 22 വയസ്സായി. പക്ഷേ ഈ ദിവസം വരെ ഞാൻ ഒരു തുള്ളി ബിയർ പോലും കുടിച്ചിട്ടില്ല. മദ്യപിക്കാൻ എനിക്കൊരു താത്‌പര്യവുമില്ല. പലർക്കും ഞാൻ പറയുന്നത് അദ്ഭുതമായി തോന്നാം. എനിക്ക് മദ്യത്തിന്റെ മണം ഇഷ്ടമല്ല. ഞാൻ അതിന് അടുത്തേക്കുതന്നെ പോകാറില്ല. പക്ഷേ ഞാൻ ഒരു ദിവസം ബിയർ കുടിക്കാൻ ശ്രമിക്കും. ഇംഗ്ലണ്ട് യൂറോകപ്പ് കിരീടം നേടുന്ന ആ ദിവസമായിരിക്കും അത്.' റൈസ് പറയുന്നു.

എപ്പോഴെങ്കിലും നിങ്ങൾക്ക് ഒരു ബിയറെങ്കിലും കുടിക്കാൻ ആഗ്രഹം തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു റൈസ്. യൂറോ കപ്പിൽ ആദ്യ പോരാട്ടത്തിൽ ക്രൊയേഷ്യയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.

Content Highlights: England Midfielder Declan Rice Vows To Drink Beer For The First Time If Team Win Euro 2020