ബുദാപെസ്റ്റ്: യൂറോ കപ്പ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളാഘോഷത്തിന് എതിരേ ഹംഗറി ടീം കോച്ച്. തങ്ങൾക്കെതിരേ പെനാൽറ്റി നേടിയതിന് ശേഷമുള്ള ആഘോഷം ഫൈനലിൽ ഗോൾ സ്കോർ ചെയ്തതു പോലെയായിരുന്നെന്ന് ഹംഗറി കോച്ച് മാർകോ റോസി വ്യക്തമാക്കി.

'ക്രിസ്റ്റ്യാനോ മികച്ച താരമാണ്. എന്നാൽ പലപ്പോഴും അദ്ദേഹം അലോസരമുണ്ടാക്കുന്നു. ഞങ്ങൾക്കെതിരേ പെനാൽറ്റി നേടിക്കഴിഞ്ഞ് ഫൈനലിൽ ഗോളടിച്ചതുപോലെയാണ് അദ്ദേഹം ആഘോഷിച്ചത്. കാണികൾ ഇതെല്ലാം ശ്രദ്ധിക്കും.' മാർകോ റോസി വ്യക്തമാക്കി.

യൂറോ കപ്പിൽ പോർച്ചുഗലിന്റെ ആദ്യ മത്സരം ഹംഗറിക്കെതിരേ ആയിരുന്നു. 84 മിനിറ്റുവരെ ഗോൾ വഴങ്ങാതെ ഹംഗറി പിടി്ച്ചുനിന്നു. 87-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ ഹംഗറിക്ക് ലീഡ് നൽകി. പിന്നാലെ രണ്ടാം ഗോളും ക്രിസ്റ്റിയാനോ നേടി. ഇതോടെ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോഡും താരം സ്വന്തമാക്കി.

പോർച്ചുഗലിനെതിരേ പരാജയപ്പെട്ടെങ്കിലും കരുത്തരായ ഫഅരാൻസിനേയും ജർമനിയേയും ഹംഗറി സമനിലയിൽ പിടിച്ചു. ഒരുപാടു കാലം ആളുകളുടെ മനസ്സിൽ നിൽക്കുന്ന പ്രകടനമാണ് ഹംഗറി പുറത്തെടുത്തതെന്നും ഏറ്റവും നല്ല കെട്ടുകഥകളിൽ പോലും സന്തോഷകരമായ അന്ത്യം വിരളമാണെന്നും മാർകോ റോസി കൂട്ടിച്ചേർത്തു.

Content Highlights: cristiano ronaldo slammed by hungary manager over penalty celebration