ബ്രുസ്സല്‍സ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയം താരം കെവിന്‍ ഡിബ്രുയ്ന്‍ തിങ്കളാഴ്ച ദേശീയ ടീമിനൊപ്പം ചേരും.

ചെല്‍സിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ ഡിഫന്‍ഡര്‍ അന്റോണിയോ റൂഡിഗറുമായി കൂട്ടിയിടിച്ച ഡിബ്രുയ്‌ന്റെ മൂക്കിനും കണ്‍തടത്തിനും പരിക്കേറ്റിരുന്നു. തുടര്‍ന്ന് കണ്‍തടത്തില്‍ ചെറിയ ശസ്ത്രക്രിയക്ക് വിധേയനായ താരം മടങ്ങിയെത്തുന്നത് യൂറോ കപ്പിന് തയ്യാറെടുക്കുന്ന ബെല്‍ജിയം ടീമിന് ആശ്വാസമാണ്. 

താരത്തിന് ടൂര്‍ണമെന്റ് നഷ്ടമാകുമോ എന്ന ആശങ്കയുണ്ടായിരുന്നുവെന്ന് ബെല്‍ജിയം പരിശീലകന്‍ റെബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞു. 

ജൂണ്‍ 12-ന് റഷ്യയ്‌ക്കെതിരെയാണ് യൂറോ കപ്പിലെ ബെല്‍ജിയത്തിന്റെ ആദ്യ മത്സരം.

Content Highlights: Belgium relief as Kevin De Bruyne to join UEFA Euro 2020 squad