അസ്ഥി പൊടിയുന്ന രോഗത്തിന്റെ വേദനകള്‍ മറന്ന് താരങ്ങളെ കാണാന്‍ അവരെത്തി. അമൃതവര്‍ഷിണി ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് എല്ലുപൊടിയുന്ന രോഗമുള്ള എട്ടുപേര്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ എത്തിയത്. 

ഇന്ത്യന്‍ ടീമംഗങ്ങള്‍ പരിശീലനത്തിനെത്തുന്നതറിഞ്ഞ് താരങ്ങളെ കാണാന്‍ ഇവര്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അമൃതവര്‍ഷിണിയുടെ സ്ഥാപക ലതാ നായരോടൊപ്പം ഇവര്‍ അതിരാവിലെ തന്നെ കാര്യവട്ടത്തെത്തി.

they forget their pain and came to watch players

താരങ്ങള്‍ ബസില്‍ നിന്നിറങ്ങിവന്നപ്പോള്‍ തന്നെ ഇവരെക്കണ്ട് അടുത്തെത്തി. 'ഓള്‍ ദ ബെസ്റ്റ്' എന്നെഴുതിയ ഓട്ടോഗ്രാഫ് നല്‍കി ഇവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഫോട്ടോയുമെടുത്ത് കുശലം പറഞ്ഞ ശേഷമാണ് താരങ്ങള്‍ പരിശീലനത്തിനായി സ്റ്റേഡിയത്തിനകത്തേയ്ക്ക് പോയത്. 

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി, ടീമംഗങ്ങളായ ഋഷഭ് പന്ത്, അമ്പാട്ടി റായിഡു, ഉമേഷ് യാദ്, യുസ്വേന്ദ്ര ചാഹല്‍, കെ.എല്‍.രാഹുല്‍ എന്നിവരാണ് ഇവരോടൊപ്പം സമയം ചെലവഴിച്ചത്. സ്റ്റേഡിയത്തിലെത്തി പരിശീലനവും കണ്ടാണ് ഇവര്‍ മടങ്ങിയത്.

Content Highlights: they forget their pain and came to watch players