തിരുവനന്തപുരം: നാലു മത്സരങ്ങള്‍ക്കു ശേഷം അഞ്ചാം ഏകദിനത്തില്‍ ഒടുവില്‍ ടോസിന്റെ ഭാഗ്യം വിന്‍ഡീസ് നായകന്‍ ജോസന്‍ ഹോള്‍ഡറിന് ലഭിച്ചു. ഇതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് നഷ്ടമായത് ഒരു അപൂര്‍വ നേട്ടമാണ്. 

രണ്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ മുഴുവന്‍ തവണയും ടോസ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന നേട്ടമാണ് കോലിക്ക് നഷ്ടമായത്. വിന്‍ഡീസിനെതിരേ നാല് ഏകദിനങ്ങളിലും ടോസ് ജയിച്ചാണ് ഇന്ത്യന്‍ നായകന്‍ തിരുവനന്തപുരത്തെത്തിയിരുന്നത്. 

ഒരു പരമ്പരയില്‍ അഞ്ച് ടോസും ജയിക്കുന്ന നാലാമത്തെ നായകനെന്ന നേട്ടവും കോലിയെ കാത്തിരിപ്പുണ്ടായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍, രാഹുല്‍ ദ്രാവിഡ്, മഹേന്ദ്രസിങ് ധോനി എന്നിവരാണ് ഇക്കാര്യത്തില്‍ കോലിയുടെ മുന്‍ഗാമികള്‍. വിന്‍ഡീസിനെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മുമ്പ് രണ്ട് ക്യാപ്റ്റന്‍മാര്‍ എല്ലാ ടോസും ജയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഹാന്‍സി ക്രോണ്യ, ഓസ്‌ട്രേലിയയുടെ സ്റ്റീവ് വോ എന്നിവരാണവര്‍.

ഇതില്‍ രസകരമായ കാര്യം ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ നടന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ എല്ലാ ടോസും കോലിക്ക് നഷ്ടമായിരുന്നു.

Content Highlights: no record for kohli