തിരുവനന്തപുരം: വെറും പതിനഞ്ച് ഓവറിനുള്ളള മിന്നുന്നൊരു ജയവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ. വിൻഡീസിനെതിരായ അഞ്ചാം ഏകദിനത്തിൽ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. കേവലം 105 റൺസ് മാത്രം വിജയലക്ഷ്യംമുണ്ടായിരുന്ന ഇന്ത്യ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 211 പന്ത് ശേഷിക്കെയാണ് ജയം സ്വന്തമാക്കിയത്. ആറ് റണ്ണെടുത്ത ശിഖർ ധവാന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രോഹിത് ശർമ 56 പന്തിൽ നിന്ന് 63 ഉം ക്യാപ്റ്റൻ കോലി 29 പന്തിൽ നിന്ന് 33 ഉം റൺെസെടുത്ത് പുറത്താകാതെ നിന്നു.

രവീന്ദ്ര ജഡേജ പന്ത് കൊണ്ട് ഇന്ദ്രജാലം കാട്ടിയ മത്സരത്തിൽ മൂന്ന് വിൻഡീസ് ബാറ്റ്സ്മാന്മാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 25 റൺസെടുത്ത ക്യാപ്റ്റൻ ജേസൺ ഹോൾഡാണ് ടോപ് സ്കോറർ. മർലൻ സാമ്വൽസ്24 ഉം റോവ്മാൻ പവൽ 16 ഉം റൺസെടുത്തു. ഇന്ത്യയ്ക്കുവേണ്ടി ജഡേജ നാലും ഭൂംറയും ഖലീൽ അഹമ്മദം രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഒന്നിനെതിരേ മൂന്ന് ജയങ്ങൾ സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര നേടിയത്. ഒന്നാം ഏകദിനത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ രണ്ടാം മത്സരം ടൈയായി. മൂന്നാമത്തെ മത്സരത്തിൽ വിൻഡീസ് ജയിച്ചെങ്കിലും തുടർന്ന് നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം. ഇത് സ്വന്തം മണ്ണിലുള്ള ഇന്ത്യയുടെ തുടർച്ചയായ ആറാം ഏകദിന പരമ്പര ജയമാണ്.

Content Highlights: india vs west indies fifth odi live updates