കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ 41 മത്സരയിനങ്ങള്‍ കഴിഞ്ഞപ്പോള്‍ 77 പോയിന്റുമായി എറണാകുളം ലീഡ് ചെയ്യുന്നു. 76 പോയിന്റുള്ള പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് 46 പോയിന്റാണുള്ളത്.

പതിനൊന്ന് സ്വർണവും ആറ് വെള്ളിയും ആറ് വെങ്കലവുമാണ് എറണാകുളം സ്വന്തമാക്കിയത്. ഏഴ് സ്വർണവും പതിമൂന്ന് വെള്ളിയും നാല് വെങ്കലവുമാണ് പാലക്കാടിനുള്ളത്.

സ്‌കൂളുകളുടെ വിഭാഗത്തില്‍ 28 പോയിന്റുമായി പാലക്കാട് കെ.എച്ച്.എസ്. കുമരംപുത്തൂർ സ്കൂളാണ് മുന്നിൽ. 22 പോയിന്റുള്ള മാർ ബേസിൽ കോതമംഗലം രണ്ടാം സ്ഥാനത്താണ്.

20 പോയിന്റുള്ള മീനട് സ്കൂൾ മൂന്നാം സ്ഥാനത്താണ്.

Content Highlights: Kerala State School Athletics Ernakulam Palakkad