തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ നാലാം സ്ഥാനത്തുനിന്നാണ് കല്ലടി കുമരംപുത്തൂര്‍ സ്‌കൂള്‍ ഇത്തവണ 62 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കു കുതിച്ചത്. കഴിഞ്ഞ വര്‍ഷം ഏഴു സ്വര്‍ണവും നാലു വെള്ളിയും ആറു വെങ്കലവുമുള്‍പ്പെടെ 53 പോയിന്റായിരുന്നു.

ഈ വര്‍ഷം പോള്‍വാള്‍ട്ടില്‍ മൂന്നു സ്വര്‍ണവും ഹൈജമ്പിലും 3000 മീറ്റര്‍ ഓട്ടത്തിലും രണ്ടു സ്വര്‍ണം വീതവും കല്ലടി നേടി. 29 പേരാണ് കല്ലടിയുടെ സംഘത്തിലുണ്ടായിരുന്നത്. പി.കെ.ജാഫര്‍ ബാബു, കെ.രാമചന്ദ്രന്‍ എന്നിവരാണ് പരിശീലകര്‍. 2011-ല്‍ കല്ലടി രണ്ടാംസ്ഥാനം നേടിയിരുന്നു.  

Content Highlights: palakkad kalladi kumaramputhoor school performance in state school athletics 2018