സാവോ പൗലോ: ബ്രസീലില്‍ വിശ്രമത്തിലാണിപ്പോള്‍ പെലെ. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നു. കഴിഞ്ഞവര്‍ഷം പാരീസിലേക്ക് പോയിരുന്നു. ഫ്രഞ്ച് താരം കൈലിയന്‍ എംബാപ്പെയ്‌ക്കൊപ്പം ഒരു പ്രൊമോഷണല്‍ ഇവന്റില്‍ പങ്കെടുത്തു. എന്നാല്‍, വൃക്കസംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പാരീസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നാട്ടിലേക്ക് മടങ്ങി.

അരക്കെട്ടിലെ ശസ്ത്രക്രിയയെത്തുടര്‍ന്ന് നടക്കാന്‍ ബുദ്ധിമുട്ടായി. വീല്‍ചെയറിന്റെ സഹായം വേണ്ടിവന്നു. മൂത്രാശയ അണുബാധയെത്തുടര്‍ന്ന് തുടര്‍ച്ചയായ ഡയാലിസിസും വേണ്ടിവന്നിരുന്നു. അദ്ദേഹത്തിന്റെ ഒരു വൃക്ക നേരത്തേ നീക്കം ചെയ്തിരുന്നു. നടക്കാന്‍ പ്രയാസപ്പെട്ട്, വീടിനകത്തുതന്നെ കഴിയുന്ന താരം വിഷാദത്തിലാണെന്ന് മകന്‍ എഡീഞ്ഞോ കഴിഞ്ഞ ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു.

Content Highlights: on his 80th birthday Pele will spend the day isolated with a few family members