പ്പാനില്‍ അവരുടെ ഭാഷക്കൊപ്പം ഇംഗ്ലീഷും നന്നായി ചെലവാകും ഇത് രണ്ടും അറിയില്ലെങ്കില്‍ സാധാരണ ഗതിയില്‍ പെട്ടത് തന്നെ. എന്നാല്‍ ഇനി അങ്ങനെ പറയാന്‍ വരട്ടെ. ഈ ഒളിമ്പിക്‌സു കാലത്തു നിങ്ങള്‍ക്കറിയാവുന്ന ഏതു ഭാഷയിലും നിങ്ങള്‍ക്കു കാര്യങ്ങള്‍ നടത്താന്‍ നിങ്ങളെ സഹായിക്കാന്‍ ഒരാള്‍ അവിടെയുണ്ട്. ഒരു അത്ഭുത  മനുഷ്യന്‍. പേര് അലക്സാണ്ടര്‍ പൊനോമറെവ്.

എന്താണ് ഇദ്ദേഹത്തിന്റെ സവിശേഷതയെന്നല്ലേ ഈ  ദുനിയാവിലുള്ള മിക്കവാറും എല്ലാ ഭാഷകളും അയാള്‍ക്കറിയാം. അറിയാം എന്നുമാത്രമല്ല നിമിഷ  നേരം കൊണ്ട് നിങ്ങളെ ഒരു ദ്വിഭാഷിയാക്കാനും അങ്ങേര്‍ക്കു കഴിയും..!

ഈ വിദഗ്ദന്റെ മേല്‍നോട്ടത്തിലാണ് ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് വരുന്ന കായികതാരങ്ങളെയും വിധികര്‍ത്താക്കളെയും വാര്‍ത്താലേഖകരെയും ഒക്കെ ജപ്പാന്‍ ഭാഷയും ആയി ബന്ധിപ്പിക്കാനുള്ള ഒരു ശൃഖലയുണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി മൗറീന്‍ സ്വീനി എന്നൊരു ഭാഷാ പണ്ഡിതയും ഉണ്ട് രണ്ടു പേരും മിഡില്‍ബെറി ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ നിന്ന് ഭാഷാ പഠനം പൂര്‍ത്തിയാക്കിയവരും 

ഒരു അത്ഭുത കഥാപാത്രമാണ് ടോക്യോയിലെ നമ്മുടെ രക്ഷകന്‍. പഴയ സോവിയറ്റ് യൂണിയനിലാണ് ജനനം. റഷ്യന്‍, ഉക്രൈന്‍ ഭാഷകള്‍ക്ക് ഒപ്പം ഇംഗ്ലീഷും അഭ്യസിച്ചിരുന്നെങ്കിലും തുടര്‍പഠനത്തിന് അവിടെ സാധ്യത ഇല്ലായിരുന്നതുകാരണം അധ്യാപികയായ അമ്മ അവരുടെ സൗഹൃദം ഉപയോഗപ്പെടുത്തി അവിടുത്തെ അമേരിക്കന്‍ എംബസിയില്‍ നിന്ന് കടത്തി കൊണ്ടു വന്ന പുസ്തകങ്ങളും സിഡിയും സിനിമ സിഡികളും ഉപയോഗിച്ചായിരുന്നു ഇംഗ്ലീഷ് അഭ്യസിച്ചത്. പിന്നെ സോവിയറ്റ് യൂണിയനില്‍ നിലവിലുണ്ടായിരുന്ന 9 ഭാഷകളും വശമാക്കി.

ജര്‍മന്‍ ടി വി ചാനലിലെ ഒരു ലേഖകന്‍ എത്ര ഭാഷകള്‍ അറിയാമെന്നു അലക്സാണ്ടര്‍ പൊനോമറെവിനോടു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി എണ്ണം ഞാന്‍ മറന്നു പോയി എന്നായിരുന്നു എന്നാല്‍ എങ്ങനെയുണ്ട് നിങ്ങളുടെ ജപ്പാനീസ് ഭാഷ എന്ന ചോദ്യത്തിന് കിട്ടിയ മറുപടി 'MUZHUKASHI'' എന്നും അതായത് ബുദ്ധിമുട്ടാണെന്ന്.

എന്നാല്‍ ഈ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ജപ്പാന്‍കാരായ 100 യുവതി യുവാക്കള്‍ അദ്ദേഹത്തോടൊപ്പമുണ്ട് ലോകത്തിലെ അറിയപ്പെടുന്ന എല്ലാ ഭാഷകള്‍ സംസാരിക്കുന്ന അതിഥികളെയും സഹായിക്കാനായി. അതിനായി അവര്‍ ഒരു സ്പെഷ്യല്‍ സോഫ്റ്റ്‌വെയര്‍ തന്നെ നിര്‍മ്മിച്ചെടുത്തു അത് ഈ നൂറു പേരില്‍ നിന്ന് ആയിരക്കണക്കിന് ലോക്കല്‍ വോളണ്ടിയര്‍മാരുടെ മൊബൈലില്‍ എത്തുന്നു. ആര്‍ക്ക് എവിടെ എപ്പോള്‍ ഭാഷാ പ്രശ്‌നം ഉണ്ടായാലും അവരോടു സംസാരിച്ചാല്‍ പ്രശ്‌നം ആ നിമിഷം പരിഹരിക്കപ്പെടും.

ഭാഷ എന്നത് അത്ര ചില്ലറ ഇടപാടല്ലെന്നാണ് പൊനോമറെവിന്റെ അഭിപ്രായം ഉദാഹരണമായി അദ്ദേഹം പറഞ്ഞത് സ്പാനിഷ് ഭാഷ വെറുമൊരു ഭാഷയല്ലെന്നാണ്. അതിനു കുറഞ്ഞത് ഇരുപതു വക ഭേദങ്ങളെങ്കിലുമുണ്ട്. സ്പെനിയിന്‍ പറയുന്നത് പോലല്ല അര്‍ജന്റീനയില്‍, അത് പോലല്ല വെനസ്വേലയില്‍. നമ്മുടെ ജര്‍മ്മന്‍ ലേഖകന്‍ ഇങ്ങേര്‍ അര്‍ജന്റീനക്കാരനെയും വെനസ്വേലക്കാരനെയും സ്പെയിന്‍കാരനെയും അവരുടെ സ്പാനിഷ് ഭാഷയില്‍ കൈകാര്യം ചെയ്യുന്ന രീതി കണ്ടു ഞെട്ടിയ കഥയും വിവരിക്കുന്നുണ്ട്.

അതുപോലാണ് ബ്രസീലിലെ പോര്‍ച്ചുഗീസും പോര്‍ച്ചുഗലിലെ പോര്‍ച്ചുഗീസും. ഇതൊക്കെ കൈകാര്യം ചെയ്യാനാണമെങ്കില്‍ ഒരു പുരുഷായുസ് മുഴുവന്‍ വിനിയോഗിച്ചാലും മതിയാകില്ല.

ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, റഷ്യന്‍, ഇറ്റാലിയന്‍, അറബിക്, ചൈനീസ്, കൊറിയന്‍, പോര്‍ച്ചുഗീസ് ഭാഷകള്‍ അങ്ങേര് മണി മണി പോലെ സംസാരിക്കും. എഴുത്തും പഠിപ്പിക്കുകയും ചെയ്യും വിസ്മയം എന്നെല്ലാതെന്തു  പറയാന്‍..!

2008 ബെയ്ജിങ് ഒളിമ്പിക് സമയത്താണ് അദ്ദേഹം ഒളിമ്പിക് ദൗത്യം ഏറ്റെടുത്തത് തുടര്‍ന്ന് നടന്ന എല്ലാ സമ്മര്‍ വിന്റര്‍ ഒളിമ്പിക്‌സുകളിലും ഭാഷാ പ്രശ്‌നം പരിഹരിച്ചത് അദ്ദേഹമാണ്. ഇത്തവണ ആശാന് കാര്യങ്ങള്‍ വളരെ എളുപ്പമാണ് കോവിഡ്  ചെയ്തു കൊടുത്ത ഒരു സഹായം സന്ദര്‍ശകര്‍ ഇല്ലാത്തതും ഇപ്പോള്‍ എത്തിയ മത്സര പങ്കാളികള്‍ക്കും ലേഖകര്‍ക്കും ജപ്പാന്‍കാരുമായി കാര്യമായ സമ്പര്‍ക്കം ഇല്ലാതായതും അവിടുത്തെ ദ്വിഭാഷാ വിവര്‍ത്തക വകുപ്പുകള്‍ക്കു  ഏതാണ്ട് പണിയില്ലാത്ത അവസ്ഥയാണുണ്ടാക്കിയിരിക്കുന്നത്. 

എന്നാല്‍ ഗെയിംസ് വില്ലേജിലും കളിക്കളങ്ങളങ്ങളിലും ഏതു ഭാഷ സംസാരിച്ചാലും അത് ജപ്പാനില്‍ ആ നിമിഷം എത്തുന്ന സംവിധാനം അങ്ങേര് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. ഇത്ര ഒക്കെ അറിഞ്ഞപ്പോള്‍ എനിക്കൊരു സംശയം നമ്മുടെ  മലയാളം പറഞ്ഞാല്‍ ജപ്പാന്‍കാരന് പിടികിട്ടുമോ അതിനുള്ള സംവിധാനം  പൊന്നോമറോവ് ഉണ്ടാക്കിയിട്ടുണ്ടോ...!

അമേരിക്കയിലെ വെര്‍മോണ്ടിലെ മിഡില്‍സ്‌ബെറി അന്താരാഷ്ട ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് നമ്മുടെ ഭാഷാ പണ്ഡിതന്‍ ഇതൊക്കെ പഠിച്ചെടുത്തത്. എന്നാലും അതൊരു ചില്ലറ പഠനം ആയിപ്പോയി..!

Content Highlights: Tokyo 2020 Alexandre Ponomarev the chief interpreter for Tokyo Olympics