ളിമ്പിക്‌സില്‍ ഏതെങ്കിലും ഒരു ഇന്ത്യന്‍ താരം മെഡല്‍ നേടുന്നുണ്ടോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ഓരോരുത്തരും. ആരെങ്കിലും മെഡല്‍ നേടിയാല്‍ പിന്നെ എഫ്ബി പോസ്റ്റ് ആയി, ട്വീറ്റ് ആയി, വാറ്റ്‌സ്ആപ്പ് സ്റ്റാറ്റസ് ആയി, ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയി..മെഡല്‍ നേടിയ വ്യക്തിയുടെ ഫോട്ടോയ്ക്ക് തിരക്കോട് തിരക്കായിരിക്കും. ഈ തിക്കിതിരക്കിനിടയില്‍ ടോക്യോ ഒളിമ്പിക്‌സിന്റെ രണ്ടാം ദിവസം ഇന്ത്യക്ക് ഒരു മെഡല്‍ കൂടി പല പ്രശസ്തരും സമ്മാനിച്ചു. അതും സ്വര്‍ണ മെഡല്‍. ആ സ്വര്‍ണം ചുളുവില്‍ കിട്ടിയത് ഇന്ത്യയുടെ യുവ ഗുസ്തി താരം പ്രിയ മാലിക്കിനും.

പ്രിയ മാലിക്കിനെ പരിശീലകര്‍ എടുത്തുയര്‍ത്തി നില്‍ക്കുന്ന ചിത്രമായിരുന്നു ഇന്ന് പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍. ക്രിക്കറ്റ് താരങ്ങളായ ഇഷാന്ത് ശര്‍മയും ഹനുമാ വിഹാരിയും ബോളിവുഡ് താരങ്ങളായ ഭുമി പട്‌നേക്കറും മിലിന്ദ് സോമനും മുതല്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ വരെ പ്രിയക്ക് അഭിനന്ദവുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. ഒളിമ്പിക്‌സിലെ ഗേള്‍ പവര്‍ എന്നും ഗോള്‍ഡന്‍ ഗേള്‍ എന്നുമെല്ലാം പറഞ്ഞായിരുന്നു ഈ പോസ്റ്റുകള്‍. 

എന്നാല്‍ യഥാര്‍ഥത്തില്‍ പ്രിയ സ്വര്‍ണം നേടിയത് ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റില്‍ നടന്ന ലോക കേഡറ്റ് റെസ്‌ലിങ് ചാമ്പ്യന്‍ഷിപ്പിലാണ്. പരിശീലകര്‍ എടുത്തുയര്‍ത്തി നില്‍ക്കുന്ന പ്രിയയുടെ ചിത്രം കണ്ടപ്പോള്‍ പലരും കഴിഞ്ഞ ഒളിമ്പിക്‌സിലെ സാക്ഷി മാലിക്കിനെ ഓര്‍ത്തിട്ടുണ്ടാകും. അതോടെ പ്രിയക്കും കിടക്കട്ടെ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ എന്നു കരുതി പോസ്റ്റിടുകയും ചെയ്തു. അബദ്ധം മനസ്സിലായതോടെ പോസ്റ്റുകളെല്ലാം കളഞ്ഞ് എല്ലാവരും ഓടിയൊളിച്ചു. പക്ഷേ സ്‌ക്രീന്‍ ഷോട്ട് എന്ന കണ്ടുപിടുത്തതിന് മുന്നില്‍ ഓടിയൊളിച്ചവരെല്ലാം വെളിച്ചത്തായി!

Content Highlights: Bhumi Pednekar, Milind Soman and others mistake Priya Maliks World Wrestling Championship gold medal