ടോക്യോ: വനിതാ ഫുട്‌ബോള്‍ സെമി ഫൈനലില്‍ യുഎസ്എ-കാനഡ, ഓസ്‌ട്രേലിയ-സ്വീഡന്‍ പോരാട്ടം. കരുത്തരായ ബ്രസീലിനെ ഷൂട്ടൗട്ടില്‍ മറികടന്നാണ് കാനഡ സെമി ടിക്കറ്റെടുത്തത്. ഷൂട്ടൗട്ടില്‍ 4-3നായിരുന്നു കാനഡയുടെ വിജയം.

നെതര്‍ലന്‍ഡ്‌സിനെതിരേ യു.എസ്.എയുടെ വിജയവും ഷൂട്ടൗട്ടിലായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും 2-2ന് സമനില പാലിച്ചതിനെ തുടര്‍ന്ന് ഷൂട്ടൗട്ട് അനിവാര്യമായി. യുഎസ്എ നാല് കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ നെതര്‍ലന്‍ഡ്‌സിന് രണ്ടെണ്ണമേ വലിയിലെത്തിക്കാനായുള്ളു. 

ബ്രിട്ടന്റെ വെല്ലുവിളി 4-3ന് അതിജീവിച്ചാണ് ഓസ്‌ട്രേലിയ അവസാന നാലിലെത്തിയത്. ആതിഥേയരായ ജപ്പാനെതിരേ സ്വീഡന്‍ മികച്ച കളി പുറത്തെടുത്തു. 3-1ന് വിജയം സ്വന്തമാക്കി.

Content Highlights: Women Football Brazil out of Tokyo Olympics 2020