ടോക്യോ: കോവിഡ് പ്രതിസന്ധിക്കിടയില്‍ നടക്കുന്ന ഒളിമ്പിക്‌സിനെ ആവേശത്തിലാക്കാനുള്ള ശ്രമത്തിലാണ് ജപ്പാന്‍. സമ്മാനജേതാക്കള്‍ക്ക് കൊടുക്കുന്ന മെഡലില്‍ വരെ വിസ്മയം ഒളിപ്പിച്ചാണ് അവര്‍ ഒളിമ്പിക്‌സിനെ വ്യത്യസ്തമാക്കുന്നത്. 

ഉപയോഗശൂന്യമായ മൊബൈല്‍ ഫോണ്‍ കൊണ്ടാണ് മെഡല്‍ നിര്‍മിച്ചിരിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. 1621 നഗരസഭകളില്‍ നിന്ന് ശേഖരിച്ച 62 ലക്ഷത്തിലേറെ ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകളാണ് ഇതിന് ഉപയോഗിച്ചത്. കഴിഞ്ഞ ഒളിമ്പിക്‌സിന്റെ സമാപന സമത്ത് തുടങ്ങിയതാണ് ഈ മെഡലുകളുടെ നിര്‍മാണം. 

ഇതുപയോഗിച്ച് നിര്‍മിച്ചത് അയ്യായിരത്തോളം മെഡലുകള്‍. റിയോ ഒളിമ്പിക്‌സിലും ഈ പരീക്ഷണം നടത്തിയിരുന്നു. റിയോ ഒളിമ്പിക്‌സില്‍ 30 ശതമാനം മെഡലുകള്‍ പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചത്. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ജപ്പാനും പുതിയ മെഡല്‍ നിര്‍മാണം പരീക്ഷിച്ചത്.

Content Highlights: Tokyo Olympics Medals