ടോക്യോ: ഒളിമ്പിക്‌സ് ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനവുമായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. പൂള്‍ എയിലെ അവസാന മത്സരത്തില്‍ ആതിഥേയരായ ജപ്പാനെ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നേടി. ഓസ്‌ട്രേലിയയാണ് ഒന്നാമത്.  

നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്ന ഇന്ത്യ ആതിഥേയരെ മൂന്നിനെതിരേ അഞ്ചു ഗോളിനാണ് തോല്‍പ്പിച്ചത്. ഇന്ത്യക്കായി ഗുര്‍ജന്ത് സിങ്ങ് ഇരട്ട ഗോള്‍ നേടി. ഹര്‍മന്‍പ്രീത് സിങ്ങും നിലകാന്ത ശര്‍മയും സിമ്രജിത് സിങ്ങുമാണ് മറ്റു ഗോള്‍ സ്‌കോറര്‍മാര്‍. 

പൂള്‍ എയില്‍ അഞ്ചു മത്സരങ്ങളില്‍ നാലെണ്ണത്തിലും വിജയിച്ച ഇന്ത്യ ഒരൊറ്റ മത്സരം മാത്രമാണ് തോറ്റത്. നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ 3-1ന് തകര്‍ത്താണ് ഇന്ത്യന്‍ ടീം ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഏക തോല്‍വി ഓസ്‌ട്രേലിയക്കെതിരേയാണ്. ഒന്നിനെതിരേ ഏഴു ഗോളിനായിരുന്നു ആ തോല്‍വി.