ടോക്യോ: ഒളിമ്പിക്‌സ് ബോക്സിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വികാസ് കൃഷ്ണന്‍ കഴിഞ്ഞ ദിവസം ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.

പുരുഷന്‍മാരുടെ 69 കിലോ ഗ്രാം വെല്‍റ്റര്‍ വിഭാഗത്തില്‍ ജപ്പാന്റെ ക്വിന്‍സി മെന്‍സാ ഒകസാവയാണ് വികാസിനെ തോല്‍പ്പിച്ചത്.

ഇപ്പോഴിതാ ഞരമ്പിനേറ്റ പരിക്കുമായാണ് വികാസ് ഒകസാവയ്‌ക്കെതിരേ മത്സരിച്ചതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

ഇറ്റലിയില്‍ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. ഒരാഴ്ച മുമ്പ് ഇതിന് കുത്തിവെയ്‌പ്പെടുത്താണ് വികാസ് ടോക്യോയില്‍ മത്സരിച്ചത്. 

25-കാരനായ വികാസ് 2019 ഏഷ്യല്‍ ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവാണ്.

Content Highlights: Tokyo 2020 Vikas Krishan fought with injury