ടോക്യോ: ഒളിമ്പിക്‌സില്‍ ഗോദയില്‍ ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ. വനിതകളുടെ 62 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സോനം മാലിക്ക് മംഗോളിയയുടെ ബൊലോര്‍തുയ ഖുറെല്‍ഖുവിനോട് തോറ്റു. 

ബൊലോര്‍തുയ ഖുറെല്‍ഖു ഫൈനലിലെത്തിയാല്‍ 19-കാരിയായ സോനത്തിന് റെപ്പാഷെ റൗണ്ടിലൂടെ വീണ്ടും മത്സരിക്കാന്‍ അവസരമൊരുങ്ങും.

ആദ്യ രണ്ട് റൗണ്ടിലും മികച്ച നിന്ന ശേഷമായിരുന്നു സോനത്തിന്റെ തോല്‍വി. 2-0ന് മുന്നിലായിരുന്ന സോനത്തിനെതിരേ അവസാന സെക്കന്‍ഡുകളിലാണ് ഖുറെല്‍ഖു മത്സരം സ്വന്തമാക്കിയത്. 

Content Highlights: Tokyo 2020 Sonam Malik defeated in round 1 in freestyle 62kg