ടോക്യോ: അമേരിക്കയുടെ വനിതാ ജിംനാസ്റ്റിക്സ് താരം സിമോണ്‍ ബൈല്‍സ് തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഫ്ളോര്‍ എക്സര്‍സൈസ് ഫൈനലില്‍ നിന്നും പിന്മാറി. 

കഴിഞ്ഞ ദിവസം താരം വാള്‍ട്ട്, അണ്‍ഈവന്‍ ബാര്‍സ് ഫൈനലുകളില്‍ നിന്നും ബൈല്‍സ് പിന്മാറിയിരുന്നു. 

മിക്കവാറും ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ബീം ഫൈനലിലും താരം മത്സരിക്കാനിടയില്ല.

നേരത്തെ വനിതകളുടെ ഓള്‍-എറൗണ്ട് ഫൈനലില്‍ നിന്നും താരം പിന്മാറിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ടീം ഫൈനലിനിടെയാണ് താരം ആദ്യം പിന്മാറുന്നത്. മാനസികാരോഗ്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും താരം അറിയിച്ചിരുന്നു.

2016-ലെ റിയോ ഒളിമ്പിക്സില്‍ നാല് സ്വര്‍ണവും ഒരു വെങ്കലവും നേടിയ താരമാണ് സിമോണ്‍ ബൈല്‍സ്. ഇത്തവണ വ്യക്തിഗത ഇനങ്ങളില്‍ അഞ്ചെണ്ണത്തിലും ബൈല്‍സ് ഫൈനലിലെത്തിയിരുന്നു.

Content Highlights: Tokyo 2020 Simone Biles withdraws from floor exercise final