ടോക്യോ: ഒളിമ്പിക്‌സ് ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയുടെ മോശം പ്രകടനം തുടര്‍ക്കഥ.

വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളിലും മനു ഭേക്കറിന് ഫൈനലിന് യോഗ്യത നേടാനായില്ല. കഴിഞ്ഞ ദിവസം പ്രെസിഷന്‍ റൗണ്ട് അവസാനിച്ചപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്ന മനു ഭേക്കര്‍ വെള്ളിയാഴ്ച റാപ്പിഡ് റൗണ്ട് അവസാനിച്ചതോടെ 11-ാം സ്ഥാനത്തേക്ക് വീണു. ആദ്യ എട്ട് സ്ഥാനക്കാരാണ് ഫൈനലിന് യോഗ്യത നേടുക. 

പ്രെസിഷന്‍ റൗണ്ടിലെ 292 പോയന്റും റാപ്പിഡ് റൗണ്ടിലെ 290 പോയന്റുമടക്കം 582 പോയന്റാണ് താരത്തിന് നേടാനായത്. 

അതേസമയം ഈ ഇനത്തില്‍ രണ്ടാം റാങ്കുകാരിയായ രാഹി സര്‍ണോബാത്തിന് 573 പോയന്റുമായി 31-ാം സ്ഥാനത്തത്താനേ സാധിച്ചുള്ളൂ. 

തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലാണ് ഇന്ത്യയുടെ പിസ്റ്റള്‍ ഷൂട്ടേഴ്‌സ് ഒരു മെഡല്‍ പോലുമില്ലാതെ മടങ്ങുന്നത്. 

നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനങ്ങളിലും നിരാശാജനകമായ പ്രകടനമാണ് മനു ഭേക്കര്‍ പുറത്തെടുത്തത്. 

Content Highlights: Tokyo 2020 Shooting Manu Bhaker and Rahi Sarnobat will not make it to the final