ടോക്യോ: ബോക്‌സിങ്ങില്‍ 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പുറത്ത്.

നിലവിലെ ലോക ചാമ്പ്യനും ഏഷ്യന്‍ ചാമ്പ്യനുമായ ഉസ്ബെക്കിസ്താന്റെ ബഖോദിര്‍ ജലോലോവിനോട് 5-0 എന്ന സ്‌കോറിനാണ് സതീഷ് കുമാര്‍ പരാജയപ്പെട്ടത്. ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യയുടെ ആദ്യ സൂപ്പര്‍ ഹെവിവെയ്റ്റ് ബോക്‌സറാണ് സതീഷ്.

കഴിഞ്ഞ മത്സരത്തിനിടെ തലയില്‍ മുറിവേറ്റ് ഏഴോളം സ്റ്റിച്ചുകള്‍ ഇട്ടാണ് സതീഷ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിച്ചത്. നേരത്തെ താരം മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഞായറാഴ്ച മെഡിക്കല്‍ ക്ലിയറന്‍സ് കിട്ടിയതോടെ മത്സരിക്കുകയായിരുന്നു.

Content Highlights: Tokyo 2020 Satish Kumar loses to Bakhodir Jalolov in quarterfinal