ടോക്യോ: വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഗ്രൂപ്പ് ജെയിലെ ആദ്യ മത്സരത്തില്‍ പി.വി സിന്ധുവിന് അനായാസ ജയം.

ഇസ്രായേലിന്റെ സെനിയ പോളികാര്‍പോവയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തകര്‍ത്തത്. സ്‌കോര്‍: 21-7, 21-10.

രണ്ട് ഗെയിമിലും സിന്ധുവിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പോളികാര്‍പോവയ്ക്ക് സാധിച്ചില്ല. 

2016-ല്‍ റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് സിന്ധു.

Content Highlights: Tokyo 2020 PV Sindhu beats Polikarpova