ടോക്യോ: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കാത്ത് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഒളിമ്പിക്‌സിന്റെ ക്വാര്‍ട്ടറില്‍.

വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിക്ഫെല്‍ഡിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. സ്‌കോര്‍: 21-15, 21-13.

രണ്ടു ഗെയിമിലും ഇന്ത്യന്‍ താരത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ മിയക്ക് സാധിച്ചില്ല. 

Content Highlights: Tokyo 2020 PV Sindhu beats Mia Blichfeldt storms into quarter-finals