ടോക്യോ: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട നൈജീരിയന്‍ അത്‌ലറ്റ് ബ്ലെസ്സിങ് ഒക്കാഗ്ബാരെയ്ക്ക് വിലക്ക്. 

ഇതോടെ താരത്തിന് ഒളിമ്പിക്‌സ് നഷ്ടമാകും. അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റാണ് താരത്തെ വിലക്കിയിരിക്കുന്നത്. നിരോധിത പട്ടികകയിലുള്ള ഒരു വളര്‍ച്ചാ ഹോര്‍മോണിന്റെ സാന്നിധ്യമാണ് ജൂലായ് 19-ന് നടത്തിയ പരിശോധനയില്‍ ഒക്കാഗ്ബാരെയുടെ ശരീരത്തില്‍ കണ്ടെത്തിയതെന്ന് അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് അറിയിച്ചു.

വെള്ളിയാഴ്ച വനിതകളുടെ 100 മീറ്റര്‍ ഹീറ്റ്‌സില്‍ വിജയിച്ച് സെമി ഫൈനലിന് യോഗ്യത നേടിയ താരമാണ് ഒക്കാഗ്ബാരെ. 

2008 ബെയ്ജിങ് ഒളിമ്പിക്‌സില്‍ ലോങ് ജമ്പിലെ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ് താരം.

ഇത്തവണ 100 മീറ്ററില്‍ കൂടാതെ വനിതകളുടെ 200 മീറ്ററിലും 4x400 മീറ്റര്‍ റിലേയിലും താരത്തിന് മത്സരിക്കാനുണ്ടായിരുന്നു.

Content Highlights: Tokyo 2020 Nigeria sprinter Blessing Okagbare failed drugs test