ടോക്യോ: ഒളിമ്പിക്‌സിന്റെ മൂന്നാം ദിനം ഷൂട്ടിങ്ങില്‍ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. 

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭേക്കറിനും യശ്വസിനി സിങ് ദേശ്വാളിനും ഫൈനലിന് യോഗ്യത നേടാനായില്ല. 

മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായി സമയം നഷ്ടപ്പെട്ടത് മനു ഭേക്കറിന് തിരിച്ചടിയായി. 

യോഗ്യതാ റൗണ്ടില്‍ 575 പോയന്റോടെ 12-ാം സ്ഥാനത്താണ് മനു ഫിനിഷ് ചെയ്തത്. യശ്വസിനി സിങ് ദേശ്വാള്‍ 574 പോയന്റോടെ 13-ാം സ്ഥാനത്തെത്തി.

587 പോയന്റുമായി യോഗ്യതാ റൗണ്ടിലെ ഒളിമ്പിക് റെക്കോഡുമായി ചൈനയുടെ ജിയാങ് റാന്‍സിന്‍ ഒന്നാമതെത്തി.

Content Highlights: Tokyo 2020 Manu Bhaker and Yashaswini Singh Deswal fail to qualify for final