ടോക്യോ: വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി ഫൈനല്‍ റൗണ്ട് കാണാതെ പുറത്ത്. 

ചൊവ്വാഴ്ച നടന്ന യോഗ്യതാ റൗണ്ടില്‍ മൂന്ന് ശ്രമങ്ങളില്‍ 50.35, 53.19, 54.04 മീറ്ററുകളാണ് താരത്തിന് എറിയാനായത്. യോഗ്യതാ റൗണ്ടില്‍ മത്സരിച്ച 15 പേരില്‍ 14-ാം സ്ഥാനത്തെത്താനേ താരത്തിന് സാധിച്ചുള്ളൂ. 63.24 മീറ്ററാണ് അന്നുവിന്റെ മികച്ച പ്രകടനം. 

ഈ അടുത്ത് പാട്യാലയില്‍ നടന്ന സീനിയര്‍ നാഷണല്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ തന്റെ തന്നെ ദേശീയ റെക്കോഡ് അന്നു മറികടന്നിരുന്നു. 

Content Highlights: Tokyo 2020 javelin thrower Annu Rani crashes out