ടോക്യോ: ടോക്യോ ഒളിമ്പിക്‌സിന്റെ ഭാഗമായുള്ള ആദ്യ റൗണ്ട് സോഫ്റ്റ്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കം.

ബുധനാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ജപ്പാന്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. 8-1 എന്ന സ്‌കോറില്‍ ആധികാരികമായിരുന്നു ജപ്പാന്റെ ജയം. ഫുകുഷിമ അസുമ ബേസ്‌ബോള്‍ സ്‌റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍. 

രണ്ടാമത്തെ മത്സരത്തില്‍ യു.എസ്.എ 2-0ന് ഇറ്റലിയേയും തോല്‍പ്പിച്ചു. 

ജൂലായ് 23 വെള്ളിയാഴ്ചയാണ് ഒളിമ്പിക്‌സിന് ഔദ്യോഗികമായി തുടക്കമാകുന്നത്. 

Content Highlights: Tokyo 2020 Japan beat Australia in softball