ടോക്യോ: ഒളിമ്പിക് മെഡല്‍ദാന വേദിയില്‍ പ്രതിഷേധിച്ച അമേരിക്കന്‍ വനിതാ അത്ലറ്റിന്റെ ആംഗ്യത്തെ കുറിച്ച് അന്വേഷിക്കാന്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി).

ഷോട്ട്പുട്ടില്‍ വെള്ളി മെഡല്‍ നേടിയ രവണ്‍ സോന്‍ഡേഴ്സാണ് മെഡല്‍ദാന വേദിയില്‍ പ്രതിഷേധിച്ചത്. ഇരു കൈകളും തലയ്ക്കു മുകളില്‍ എക്‌സ് ആകൃതിയിലുയര്‍ത്തിയായിരുന്നു 25-കാരിയായ സോന്‍ഡേഴ്സിന്റെ പ്രതിഷേധം. 

ലോകത്ത് നിലനില്‍പ്പിനായി പോരാടുന്നവര്‍ക്കും നിശ്ശബ്ദരാക്കപ്പെട്ടവര്‍ക്കുമായാണ് തന്റെ പ്രതിഷേധമെന്ന് ആഫ്രോ-അമേരിക്കന്‍ വംശജയായ സോന്‍ഡേഴ്സ് പറഞ്ഞു. 

എന്നാല്‍ ഒളിമ്പിക് മെഡല്‍ വിതരണ വേദിയില്‍ പ്രതിഷേധിച്ച സോന്‍ഡേഴിസനെതിരേ മെഡല്‍ തിരിച്ചെടുക്കുന്നതടക്കമുള്ള അച്ചടക്ക നടപടിക്കു സാധ്യതയുണ്ട്.

ഇക്കാര്യം ഐ.ഒ.സി ലോക അത്‌ലറ്റിക്‌സ്, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഒളിമ്പിക് ആന്‍ഡ് പാരാലിമ്പിക് കമ്മിറ്റി എന്നിവരുമായി ചര്‍ച്ച ചെയ്തു. 

Content Highlights: Tokyo 2020 IOC looking into gesture used by u s athlete Raven Saunders