ടോക്യോ: വനിതകളുടെ 200 മീറ്ററില്‍ സെമി ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതെ ഇന്ത്യയുടെ ദ്യുതീ ചന്ദ്. 

നാലാം ഹീറ്റ്സില്‍ മത്സരിച്ച താരം 23.85 സെക്കന്‍ഡില്‍ ഏഴാമതായി ഏറ്റവും അവസാനമാണ് ഫിനിഷ് ചെയ്തത്. 

ഈ സീസണില്‍ താരത്തിന്റെ ഏറ്റവും മികച്ച സമയമാണിത്. എന്നാല്‍, 23.0 സെക്കന്‍ഡായിരുന്നു ദ്യുതിയുടെ കരിയറിലെ ഏറ്റവും മികച്ച സമയം.

നേരത്തെ 100 മീറ്ററിലും മത്സരിച്ച ദ്യുതിക്ക് സെമി ഫൈനലിന് യോഗ്യത നേടാനായിരുന്നില്ല. 11.54 സെക്കന്‍ഡിലായിരുന്നു അന്ന് ഫിനിഷ്. 

Content Highlights: Tokyo 2020 Dutee Chand fails to qualify for 200m semifinals