ടോക്യോ: ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ഇന്നും നിരാശ.

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ മത്സരിച്ച ദീപക് കുമാറിനും ദിവ്യാന്‍ഷ് സിങ് പന്‍വാറിനും ഫൈനലിലേക്ക് മുന്നേറാനായില്ല.

624.7 പോയന്റുമായി ദീപക് കുമാര്‍ 26-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 

622.8 പോയന്റുമായി ദിവ്യാന്‍ഷ് സിങ് പന്‍വാര്‍ 32-ാം സ്ഥാനത്തേക്ക് വീണു. 

നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭേക്കറും യശ്വസിനി സിങ് ദേശ്വാളും ഫൈനലിന് യോഗ്യത നേടാനാകാതെ പുറത്തായിരുന്നു.

Content Highlights: Tokyo 2020 Divyansh and Deepak fail to qualify for final in 10m air rifle