ടോക്യോ: നീന്തല്‍ക്കുളത്തില്‍ ഇത്തവണത്തെ മൂന്നാം സ്വര്‍ണവും സ്വന്തമാക്കി അമേരിക്കയുടെ നീന്തല്‍ താരം കയ്‌ലെബ് ഡ്രെസ്സെല്‍. 

പുരുഷന്‍മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ലോക റെക്കോഡോടെയാണ് ഡ്രെസ്സെലിന്റെ സ്വര്‍ണ നേട്ടം. 

49.45 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത താരം 2019-ല്‍ താന്‍ തന്നെ സ്ഥാപിച്ച 40.50 സെക്കന്‍ഡ് ഫിനിഷാണ് പഴങ്കഥയാക്കിയത്. ഈ ഇനത്തിലെ ഒളിമ്പിക് റെക്കോഡും ഡ്രെസ്സെലിന്റെ പേരില്‍ തന്നെയാണ്. 

49.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഹംഗറിയുടെ ക്രിസ്റ്റോഫ് മിലാക്കിനാണ് ഈയിനത്തില്‍ വെള്ളി. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ നോ പോണ്‍ഡി (50.74) വെങ്കലം സ്വന്തമാക്കി.

100 മീറ്റര്‍ ഫ്രീസ്റ്റൈലിലും 4x400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലുമാണ് ഡ്രെസ്സെലിന്റെ ഇത്തവണത്തെ മറ്റ് സ്വര്‍ണ നേട്ടങ്ങള്‍.

Content Highlights: tokyo 2020 Caeleb Dressel World Record To Win 100m Butterfly Gold