ടോക്യോ: നീന്തല്‍ക്കുളത്തില്‍ അഞ്ചാം സ്വര്‍ണവും മുങ്ങിയെടുത്ത് അമേരിക്കന്‍ നീന്തല്‍ താരം കയ്ലെബ് ഡ്രെസ്സെല്‍.

ഞായറാഴ്ച പുരുഷന്‍മാരുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈലിലും 4x100 മീറ്റര്‍ മെഡ്‌ലെ റിലേയിലും ഒന്നാമതെത്തിയതോടെയാണ് ടോക്യോയിലെ കയ്ലെബ് ഡ്രെസ്സെലിന്റെ സ്വര്‍ണ നേട്ടം അഞ്ചായി ഉയര്‍ന്നത്. 

ടോക്യോയില്‍ വ്യക്തിഗത ഇനങ്ങളായ 50 മീറ്റര്‍, 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ എന്നിവയില്‍ ഡ്രെസ്സെല്‍ സ്വര്‍ണം നേടി. ഒപ്പം രണ്ട് റിലേ സ്വര്‍ണവും. 4x100 മീറ്റര്‍ മിക്‌സഡ് മെഡ്‌ലെ റിലേയില്‍ പക്ഷേ ഡ്രെസ്സെല്‍ അടങ്ങിയ യു.എസ് ടീമിന് അഞ്ചാമതെത്താനേ സാധിച്ചുള്ളൂ. 

ഇതില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ ലോക റെക്കോഡോടെയാണ് ഡ്രെസ്സെലിന്റെ സ്വര്‍ണ നേട്ടം. 49.45 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത താരം 2019-ല്‍ താന്‍ തന്നെ സ്ഥാപിച്ച 40.50 സെക്കന്‍ഡ് ഫിനിഷാണ് പഴങ്കഥയാക്കിയത്. ഈ ഇനത്തിലെ ഒളിമ്പിക് റെക്കോഡും ഡ്രെസ്സെലിന്റെ പേരില്‍ തന്നെയാണ്. 

അതും തുടര്‍ച്ചയായ മത്സരങ്ങളും മെഡല്‍ദാന ചടങ്ങുകളും വകവെയ്ക്കാതെയാണ് ഡ്രെസ്സെലിന്റെ ഈ നേട്ടം.

ഇതോടെ കരിയറില്‍ ഡ്രെസ്സെലിന്റെ ശേഖരത്തില്‍ ഏഴ് ഒളിമ്പിക് സ്വര്‍ണ മെഡലുകളായി.

Content Highlights: Tokyo 2020 Caeleb Dressel wins 5th swimming gold