വനിത ബോക്‌സിങ്ങില്‍ മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യന്‍ താരം പൂജാറാണി ശനിയാഴ്ച ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനിറങ്ങും. 

ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ ക്യൂന്‍ ലിയാണ് എതിരാളി. ജയിച്ച് സെമിയില്‍ കടന്നാല്‍ ഇന്ത്യന്‍ താരത്തിന് മെഡലുറപ്പിക്കാം. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.35-നാണ് മത്സരം.

69 കിലോഗ്രാം വിഭാഗം പ്രീക്വാര്‍ട്ടറില്‍ അള്‍ജീരിയയുടെ ഐചര്‍ക് ചിയാബിനെ തോല്‍പ്പിച്ചാണ് പൂജ മുന്നേറിയത്. 2021 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ പൂജ മികച്ച ഫോമിലാണ്. 30-കാരിയായ താരം 2014 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയിരുന്നു. റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് ക്യൂന്‍ ലി. 2018 ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്.

Content Highlights: Tokyo 2020 boxing Pooja Rani ready to confirm medals