ടോക്യോ: കോവിഡ് ഭീഷണിക്കിടെ ടോക്യോ ഒളിമ്പിക്‌സിന് വെല്ലുവിളിയായി കായിക താരത്തിന്റെ മയക്കുമരുന്ന് ഉപയോഗവും. 

നിരോധിത വസ്തുവായ കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തിയ ഓസ്‌ട്രേലിയന്‍ അശ്വാഭ്യാസിയെ ഒളിമ്പിക്‌സില്‍ നിന്ന് പുറത്തക്കി. ജാമി കെര്‍മോണ്‍ഡ് എന്ന താരത്തെയാണ് ഓസ്‌ട്രേലിയന്‍ ഇക്വെസ്ട്രിയന്‍ അസോസിയേഷന്‍ പുറത്താക്കിയത്.

താരത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ നിന്ന് ബുധനാഴ്ചയാണ് അദ്ദേഹം കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയത്. 2021 ഓസ്‌ട്രേലിയന്‍ ദേശീയ ഉത്തേജക വിരുദ്ധ നയം  അനുസരിച്ചാണ് കെര്‍മോണ്‍ഡിനെതിരായ നടപടിയെന്ന് അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

ജൂണ്‍ 26-നാണ് സ്‌പോര്‍ട്ട് ഇന്റഗ്രിറ്റി ഓസ്‌ട്രേലിയ താരത്തിന്റെ എ സാമ്പിള്‍ പരിശോധിച്ചത്. ബി സാമ്പിള്‍ പരിശോധനയ്ക്കായി താരത്തിന് അപ്പീല്‍ നല്‍കാവുന്നതാണ്.

ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയുടെ നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഉള്‍പ്പെട്ടതാണ് കൊക്കെയ്ന്‍.

Content Highlights: Tokyo 2020 Australian equestrian athlete suspended for cocaine use