ടോക്യോ: പുരുഷന്‍മാരുടെ അമ്പെയ്ത്തില്‍ വ്യക്തിഗത ഇനത്തില്‍ ദക്ഷിണ കൊറിയയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ജിന്‍യെക് ഓയെ അട്ടിമറിച്ച് ഇന്ത്യയുടെ അതാനു ദാസ് പ്രീ-ക്വാര്‍ട്ടറില്‍ കടന്നു. 

അഞ്ചു സെറ്റ് മത്സരം പൂര്‍ത്തിയായപ്പോള്‍ ഇരുവരും 5-5ന് സമനില പാലിച്ചതോടെ ഷൂട്ട് ഓഫിലാണ് വിജയിയെ കണ്ടെത്തിയത്. 6-5-ന് ദാസ് മത്സരം സ്വന്തമാക്കി. 

ലണ്ടന്‍ ഒളിമ്പിക്‌സില്‍ ദക്ഷിണ കൊറിയക്കായി സ്വര്‍ണ മെഡല്‍ നേടിയ താരമാണ് ജിന്‍യെക്. 

പ്രീ-ക്വാര്‍ട്ടറില്‍ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ജപ്പാന്റെ താകഹാരു ഫുറുകാവയാണ് ദാസിന്റെ എതിരാളി.

Content Highlights: Tokyo 2020 Atanu Das stuns Jinhyek to reach Round of 16