ടോക്യോ: പുരുഷന്‍മാരുടെ അമ്പെയ്ത്തില്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ അതാനു ദാസ് പ്രീ-ക്വാര്‍ട്ടറില്‍ പുറത്ത്. 

ശനിയാഴ്ച നടന്ന മത്സരത്തില്‍ ദാസിനെ പരാജയപ്പെടുത്തി (6-4) ജപ്പാന്റെ താകഹാരു ഫുറുകാവ ക്വാര്‍ട്ടറില്‍ കടന്നു. ഇതോടെ അമ്പെയ്ത്തിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ഫുറുകാവയ്‌ക്കെതിരേ മൂന്ന് സെറ്റിലും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ദാസിനായി.

ലണ്ടന്‍ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് ഫുറുകാവ.

നേരത്തെ ദക്ഷിണ കൊറിയയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ജിന്‍യെക് ഓയെ അട്ടിമറിച്ചാണ് അതാനു ദാസ് പ്രീ-ക്വാര്‍ട്ടറില്‍ കടന്നത്. 

നേരത്തെ ലോക ഒന്നാം നമ്പര്‍ താരവും അതാനു ദാസിന്റെ പങ്കാളിയുമായ ദീപിക കുമാരി ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ദക്ഷിണ കൊറിയയുടെ യുവതാരം ആന്‍ സാനാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്.

Content Highlights: Tokyo 2020 Atanu Das beaten in Round of 16 India s archery campaign ends