ടോക്യോ: പുരുഷന്മാരുടെ 100 മീറ്ററില്‍ കാലിടറിയെങ്കിലും 200 മീറ്ററില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസ്സെ.

19.62 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം സ്വര്‍ണ മെഡല്‍ കഴുത്തിലണിഞ്ഞത്. ദേശീയ റെക്കോഡോടെയാണ് ഗ്രാസ്സെയുടെ സ്വര്‍ണ നേട്ടം. 

നേരത്തെ 100 മീറ്ററില്‍ വെങ്കലം നേടാനേ താരത്തിന് സാധിച്ചിരുന്നുള്ളൂ. 

19.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ കെന്നെത്ത് ബെഡ്‌നറെക് വെള്ളിയും 19.74 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ തന്നെ നോഹ ലൈലസ് വെങ്കലവും സ്വന്തമാക്കി. 

Content Highlights: Tokyo 2020 Andre De Grasse wins Olympic gold in men s 200m final